Friday, June 9, 2023
spot_img
Homeന്യൂസ്‌അമേരിക്കജോര്‍ജി വര്‍ഗീസ്, സജിമോന്‍ ആന്റണി, ജോയ് ഇട്ടന്‍, ഡോ. രാമദാസ് പിള്ള എന്നിവര്‍ ലോക കേരള...

ജോര്‍ജി വര്‍ഗീസ്, സജിമോന്‍ ആന്റണി, ജോയ് ഇട്ടന്‍, ഡോ. രാമദാസ് പിള്ള എന്നിവര്‍ ലോക കേരള സഭയില്‍

-

മൂന്നാം ലോക കേരള സഭയിലേക്ക് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി, ഫൊക്കാന നേതാവ് ജോയ് ഇട്ടന്‍, ശാസ്ത്രജ്ഞനായ ഡോ. രാമദാസ് പിള്ള എന്നിവരും ഉള്‍പ്പെടുന്നു. ഇവരുള്‍പ്പടെ 17 പേരാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തവണയും 17 പേരായിരുന്നു.

മറ്റുള്ളവര്‍ ഇവരാണ്: ഡോ എം അനിരുദ്ധന്‍; ആനി ജോണ്‍ ലിബു; അനുപമ വെങ്കിട്ടേഷ്; അനിയന്‍ ജോര്‍ജ്; റോയ് മുളകുന്നം; ജോര്‍ജ് കാക്കനാട്; യു എ നസീര്‍; ഷിബു പിള്ള, ടെന്നസി; ലിഷാര്‍ ടിപി, വാഷിംഗ്ടണ്‍; വര്‍ക്കി എബ്രഹാം; പോള്‍ കറുകപ്പള്ളി; ഡോ. പുളിക്കല്‍ അജയന്‍, ടെക്സസ്; അഭിഷേക് സുരേഷ്, മെരിലാന്‍ഡ്

മികച്ച കര്‍മ്മപരിപാടികളുമായി മുന്നേറുന്ന ഫൊക്കാനയെ ഊര്‍ജസ്വലതയോടെ നയിക്കുന്ന നേതാക്കളാണ് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസും സെക്രട്ടറി സജിമോന്‍ ആന്റണിയും. സ്വാര്‍ത്ഥതാല്പര്യങ്ങളോ പബ്ലിസിറ്റി മോഹമോ ഇല്ലാതെ നിശബ്ദമായ ഇരുവരുടെയും പ്രവര്‍ത്തനം ഇതിനകം ഏറെ പ്രശംസ നേടി. ഇന്ത്യയില്‍ എം എസ് ഡബ്ല്യൂ കഴിഞ്ഞതിനു ശേഷം ഹാരിസണ്‍ ആന്‍ഡ് ക്രോസ്സ്ഫീല്‍ഡ് കമ്പനിയില്‍ ലേബര്‍ ഓഫീസര്‍ ആയാണ് ജോലി ആരംഭിച്ചത്.

പിന്നീട് മറ്റൊരു സന്നദ്ധ സംഘടനയോട് ചേര്‍ന്ന് കുട്ടനാട് പ്രദേശത്തു അനേകം തൊഴിലാളികളെ സംഘടിപ്പിച്ചു തരിശായി കിടന്ന നൂറോളം ഏക്കര്‍ സ്ഥലം കൂട്ടു കൃഷി നടത്തി വന്‍ ലാഭമുണ്ടാക്കി. പാവപ്പെട്ടവന്റെ ഇടയില്‍ നേരിട്ട് പോയി പ്രവര്‍ത്തിച്ചത് നല്ല അനുഭവ സമ്പത്തു തന്നെ ആയി. തിരുവല്ല റീജിയണല്‍ വൈ എം സി എ ചെയര്‍മാന്‍ പദവിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അമേരിക്കയിലേക്ക് കുടിയേറിയത്.

ഫൊക്കാന അസ്സോസിയേറ്റ് ട്രഷറര്‍, ഫൊക്കാന ടുഡേ ചീഫ് എഡിറ്റര്‍, ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍, ഫൊക്കാനാ ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍, കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, ഇന്‍ഡ്യാ പ്രസ്സ് ക്ലബ് ഫ്‌ലോറിഡാ ചാപ്റ്റര്‍ സെക്രട്ടറി, മാര്‍ത്തോമാ ഡയോസിഷ്യന്‍ കൗണ്‍സില്‍ മെംബര്‍ തുടങ്ങി നിരവധി പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏറ്റെടുക്കുന്ന കാര്യങ്ങള്‍ അണുവിട വിത്യാസം ഇല്ലാതെ സമൂഹത്തിനു ഉപകരിക്കും വിധം ഭംഗിയായി നടപ്പിലാക്കാക്കുക എന്നതാണ് എക്കാലവും ജോര്‍ജി വര്‍ഗീസിന്റെ തത്വശാസ്ത്രം. എത്ര സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളും സൗമ്യതയോടെയും നയതന്ത്രമികവോടെയും കൈകാര്യം ചെയ്യാന്‍ കഴിയുന്ന സജിമോന്‍ ഫൊക്കാന ഭവന പദ്ധതിയുടെ ചെയര്‍ ആയിരുന്നു. പദ്ധതിക്ക് കേരളത്തിലെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് 50-ല്‍പ്പരം വീടുകള്‍ വച്ചു നല്‍കാനായി.

2005-ല്‍ ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറിലുള്ള നോവാര്‍ട്ടീസ് ഇന്റര്‍നാഷ്ണല്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ ഗ്ലോബര്‍ ലീഡര്‍ ആയി എത്തിയ സജിമോന്‍ ഒന്നര വര്‍ഷത്തോളം ആ പദവി വഹിച്ചശേഷം കുടുംബത്തോടൊപ്പം അമേരിക്കയില്‍ കുടിയേറുകയായിരുന്നു. പിന്നീട്. ഫിനാഷ്യല്‍ കണ്‍സള്‍ട്ടന്റ്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലും മികവ് തെളിയിച്ച സജിമോന്‍ ഇപ്പോള്‍ കണ്‍സ്ട്രഷന്‍ മേഖലയിലും മുന്നേറുന്നു. എം.എസ്.ബി. ബില്‍ഡേഴ്‌സ് എന്ന കണ്‍ട്രഷന്‍ സ്ഥാപനത്തിന്റെ ഉടമ കൂടിയായ അദ്ദേഹം കൈവച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ചു എന്നത് ശ്രദ്ധേയമാണ്

നല്ലൊരു പ്രഭാഷകനും പ്രസന്റ്റേറ്ററുമായ സജിമോന്‍ ടോസ്സ്റ് മാസ്റ്റര്‍ ഇന്റര്‍നാഷണല്‍ കോംപീറ്റന്റ് കമ്മ്യൂണിക്കേറ്റര്‍ എന്ന അംഗീകാരവും ലഭിച്ചിട്ടുണ്ട്. ന്യൂ ജേഴ്‌സിയില്‍ നിരവധി പേര്‍ക്ക് വീടുകള്‍ വാങ്ങുതിനു സഹായിച്ച അദ്ദേഹം ഏറ്റവും കൂടുതല്‍ വീടുകള്‍ വില്പ്പന നടത്തിയതിനുള്ള അവാര്‍ഡുകളും നേടി. ഇപ്പോള്‍ കൈവച്ച മേഖലകള്‍ എല്ലാം പൊന്നാക്കിയ അദ്ദേഹം ന്യൂജേഴ്‌സിയിലെ പാവങ്ങളുടെ നല്ല സമരിയാക്കാരന്‍ എന്നറിയപ്പെടുന്ന ഫാ. മാത്യു കുന്നത്തിന്റെ പേരില്‍ ആരംഭിച്ച ഫാ. മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൗണ്ടേഷനിലൂടെ സന്നദ്ധ പ്രവര്‍ത്തന രംഗത്ത് കടന്നു സജീവമാണ് .

നിര്‍മാണ മേഖലയിലും ചുവടുറപ്പിച്ച സജിമോന്‍ ഇതിനകം പള്ളികള്‍, കോണ്‍വെന്റുകള്‍ തുടങ്ങി കൊമേര്‍ഷ്യല്‍ നിര്‍മാണ രംഗത്തേക്കും കടന്നു കഴിഞ്ഞു.
മാം ആന്‍ഡ് ഡാഡ് കെയര്‍ എന്ന ഹോം ഹെല്‍ത്ത് കെയര്‍ ആണ് പുതിയ സംരംഭം. 2008-2009 കാലഘട്ടത്തില്‍ കെ എച് എന്‍ എ പ്രെസിഡന്റായി സേവനമനുഷ്ടിച്ചിട്ടുള്ള ഡോ രാംദാസ് പിള്ള 2009ലെ ലോസ് ആഞ്ചെലസ് കണ്‍വെന്‍ഷന്‍ സാരഥി ആയിരുന്നു.

സതേണ്‍ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ന്യൂഫോട്ടോണ്‍ ടെക്‌നോളജിസ്, കേരളത്തില്‍ ടെക്‌നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വിന്‍വിഷ് ടെക്നോളജീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് അദ്ദേഹം. അമേരിക്കയിലെ പ്രതിരോധ-ബഹിരാകാശ രംഗത്തു പ്രമുഖമായ സേവനങ്ങള്‍ നല്കിപ്പോരുന്ന സ്ഥാപനമാണ് വിന്‍വിഷ് ടെക്നോളജീസ്. ഡല്‍ഹി ഐ ഐ ടി യില്‍ നിന്നും എംടെക് നേടിയിട്ടുള്ള രാംദാസ് പിളള സതേണ്‍ കാലിഫോര്‍ണിയ യൂണിവേസിറ്റിയില്‍നിന്നും പിഎച്ച്ഡി യും കരസ്ഥമാക്കി .

കാലിഫോര്‍ണിയയിലെ സാന്റിയാഗോ സ്വദേശിയായ ഡോ.രാംദാസ് ഒപ്റ്റിക്കല്‍ ഫൈബര്‍ മേഖലയില്‍ നടത്തിയ അതിനൂതനമായ കണ്ടുപിടുത്തങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച വ്യവസായ സംരംഭങ്ങളും അസൂയാവഹമായ പ്രശസ്തിയിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. ഓപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നോളജിയില്‍ ഡോ. രാംദാസ് നടത്തിയ ഗവേഷണങ്ങളുടെ അനന്തരഫലമായി ലോകം മുഴുവന്‍ ശ്രദ്ധപിടിച്ചു പറ്റിയ ലേസര്‍ പ്രകാശതരംഗങ്ങളുടെ വിവരവിനിമയ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പേറ്റന്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഒട്ടേറെ അവാര്‍ഡുകളും നേടി.

ഫൊക്കാനയുടെ കമ്മിറ്റി മെംബറും മുന്‍ എക്‌സി. വൈസ് പ്രസിഡണ്ടും ട്രഷററും അമേരിക്കയിലെ സാമൂഹ്യ സംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യവും അറിയപ്പെടുന്ന ചാരിറ്റി പ്രവര്‍ത്തകനുമാണ് ജോയി ഇട്ടന്‍. ആദ്യമായാണ് ലോക് കേരളം സഭയിലെത്തുന്നത്. അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയ് ഇട്ടന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ രണ്ട് തവണ പ്രസിഡന്റ്, ഫൊക്കാനാ കണ്‍വെന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്റര്‍ , കമ്മറ്റി മെമ്പര്‍, തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട് .

യാക്കോബായ സുറിയാനി സഭയുടെ അമേരിക്ക കാനഡ അതിഭദ്രാസന കൗണ്‍സില്‍ മെമ്പര്‍, യോങ്കേഴ്സ് സെന്റ് ജോസഫ് ചര്‍ച്ച് മാനേജിംഗ് കമ്മിറ്റി അംഗം, കോലഞ്ചേരി മെഡിക്കല്‍ കോളേജിന്റെ മാനേജിങ് കമ്മിറ്റി മെംബര്‍, കൂത്താട്ടുകുളം ബസേലിയോസ് എന്‍ജിനീയറിംഗ് കോളജ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

കേരളത്തില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ താലൂക്ക് കെ.എസ്.യു പ്രസിഡന്റ്, തുടര്‍ന്ന് കെ.എസ്.യു സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി, കെ.പി.സി.സി മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കേരളാ യൂണിവേഴ്സിറ്റി യൂണിയന്‍ കോണ്‍സിലര്‍, വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവ്, കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ഇങ്ങനെ പോകുന്നു വഹിച്ചിട്ടുള്ള സ്ഥാനങ്ങള്‍. നിരവധി നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുകയും നിര്‍ദ്ധനരായ യുവതികളുടെ വിവാഹ ചിലവുകള്‍ വഹിക്കുകയാണ് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: