വാഷിംഗ്ടണ്‍ ഡിസിയിലെ യു സട്രീറ്റില്‍ നടന്ന വെടിവെയ്പ്പില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് വെടിയേറ്റു. യു സ്ട്രീറ്റ് നോര്‍ത്ത് വെസ്റ്റില്‍ സംഘടിപ്പിച്ച ഒരു സംഗീത പരിപാടിക്കിടെയായിരുന്നു ആക്രമണം നടന്നത്. വൈറ്റ് ഹൗസില്‍ നിന്നും രണ്ട് മൈല്‍ മാത്രം അകലെയാണ് സംഭവം. വെടിയേറ്റ പോലീസുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിസി പോലീസ് അറിയിച്ചു. പരിക്കേറ്റ മറ്റ് രണ്ട് പേരും സാധാരണക്കാരാണ്.
Now we are available on both Android and Ios.