എല്ലാ ജഡ്ജിമാര്‍ക്കും ഐ ഫോണ്‍ 13 പ്രോ നല്‍കുന്നതിന് സപ്ലയേഴ്‌സിനായി ടെന്‍ഡര്‍ ക്ഷണിച്ച് പട്‌ന ഹൈക്കോടതി. ഐ ഫോണ്‍ 13 പ്രോയ്ക്ക് ജിഎസ്ടിയും മറ്റ് നിരക്കുകളും ഉള്‍പ്പെടെ എത്ര വിലവരുമെന്ന് രേഖപ്പെടുത്തണമെന്നാണ് അംഗീകൃത ഡീലര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയുടെ പര്‍ച്ചേസ് സെല്ലിന് വേണ്ടി ഓഫീസര്‍ ഓണ്‍സ്‌പെഷ്യല്‍ ഡ്യൂട്ടിയാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. 

ടെക് ഭീമനായ ഐഫോണ്‍ 14 സീരിസ് പുറത്തിറക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഐ ഫോണ്‍ 13 പ്രോ വാങ്ങാനുള്ള പാറ്റ്‌ന ഹൈക്കോടതിയുടെ തീരുമാനം പുറത്തുവരുന്നത്. പട്‌ന ഹൈക്കോടതിയില്‍ 53 ജഡ്ജിമാരാണ് ആകെയുള്ളത്. പുതിയതായി നിയമിച്ച ഒന്‍പത് ജഡ്ജിമാര്‍ ഉള്‍പ്പെടെയാണ് 53 പേര്‍.

ഒരാഴ്ചയ്ക്കുള്ളിലാണ് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ടത്. ഡീലര്‍മാര്‍ പാട്‌ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാകണം. വാറന്റി കാലാവധിക്കുള്ളില്‍ ഫോണിന് കേടുപാടുകള്‍ സമഭവിച്ചാല്‍ സൗജന്യമായി അത് പരിഹരിക്കണമെന്നും കോടതി അറിയിച്ചു. ബില്ലിന്റെ ഡ്യൂപ്ലിക്കേറ്റ് നല്‍കിയതിന് ശേഷമാകും പണം നല്‍കുകയെന്നും കോടതി പറഞ്ഞു.

256 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണുകളാണ് കോടതി വാങ്ങുന്നത്. ഐഫോണ്‍ 14 സീരീസ് സെപ്റ്റംബര്‍ മാസത്തോടെ ഔദ്യോഗികമായി പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐഫോണ്‍ 14 സീരീസിന് കീഴില്‍ ആപ്പിള്‍ നാല് പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here