ന്യൂജഴ്‌സി : മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഫാദേഴ്‌സ് ഡേ ആഘോഷം നടക്കും.
വൈകിട്ട് ആറിന് നടക്കുന്ന ഫാദേഴ്‌സ് ഡേ ആഘോഷപരിപാടിയിൽ ഡോ ആനി പോൾ (റോക് ലാന്റ് കൗണ്ടി ലെജിസ്ലേച്ചർ ) മുഖ്യാതിഥിയായി പങ്കെടുക്കും.ഹോട്ടൽ റോയൽ ആൽബർട്ട് പാലസിൽ നടക്കുന്ന ആഘോഷ പരിപാടിയോടനുബന്ധിച്ച് ഫൊക്കാന ഭാരവാഹി തെരഞ്ഞടുപ്പിൽ മത്സരിക്കുന്നവരുമായുള്ള മുഖാമുഖം പരിപാടിയും അരങ്ങേറും.

ഫാദേഴ്‌സ് ഡേ പരിപാടിയോടനുബന്ധിച്ച് അച്ചന്മാരെ ആദരിക്കുന്നതിനൊപ്പം മഞ്ച് കുടുംബാഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

തുടർന്ന് നടക്കുന്ന മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയിൽ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കുന്ന ഡോ ബാബു സ്റ്റീഫൻ, ജന. സെക്രട്ടറി സ്ഥാനാർത്ഥി കലാ ഷാഹി, ട്രഷറർ സ്ഥാനാർത്ഥി ബിജു ജോൺ, മറ്റുവിവിധ ഭാരവാഹിത്വത്തിനായി മൽസരരംഗത്തുള്ള ഷാജി വർഗീസ്, ചാക്കോ കുര്യൻ, ജോയി ചാക്കപ്പൻ, മാത്യു വർഗീസ്. സോണി അംബൂക്കൻ, ജോർജ് പണിക്കർ, ഡോ ബ്രൈറ്റ് ജോർജ് തുടങ്ങിയവർ പങ്കെടുക്കുമെന്ന്
മഞ്ച് ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here