ഫ്രാൻസിസ് തടത്തിൽ 

 

ന്യൂജേഴ്‌സി: 2022 ഫൊക്കാന കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള ഇലക്ഷന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഫൊക്കാന തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഡോ. മാമ്മൻ സി. വർഗീസ് അറിയിച്ചു.  കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന തെരെഞ്ഞെടുപ്പിലും ജനറൽ ബോഡിയിലും വോട്ടവകാശമുള്ള ഡെലിഗേറ്റുമാരുടെ ലിസ്റ്റ്, കാന്‍ഡിഡേറ്റ്‌സ് ലിസ്റ്റ് എന്നിവ ഫൊക്കാനയുടെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ സംഘടനകളും അത് സൂക്ഷ്മമായി പരിശോധിച്ച് എന്തെങ്കിലും മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ അക്കാര്യം രണ്ട് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഡോ. മാമ്മന്‍ സി ജേക്കബ്, കമ്മിറ്റി അംഗം സജി പോത്തന്‍ എന്നിവരെ ടെക്‌സ്റ്റ് മെസേജിലൂടെയോ, ഇമെയിലിലൂടെയോ അറിയിക്കേണ്ടതാണ്.

ലഭിച്ച എല്ലാ നോമിനേഷന്‍സും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2022 ജൂലൈ മാസം 7 മുതല്‍ 10 വരെ ഒര്‍ലാന്റോയില്‍ നടക്കുന്ന കണ്‍വെന്‍ഷനോടനുബന്ധിച്ച്  എട്ടാം തീയതി രാവിലെയാണ് തെരെഞ്ഞെടുപ്പ്. 8 നു രാവിലെ 8 മണിക്ക് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിനു ശേഷമായിരിക്കും തെരെഞ്ഞെടുപ്പ് ആരംഭിക്കും. വൈകുന്നേരത്തോടെ ഫല പ്രഖ്യാപനമുണ്ടാകും. 

LEAVE A REPLY

Please enter your comment!
Please enter your name here