വിട പറഞ്ഞ പ്രീയപ്പെട്ടവരുടെ ശബ്ദത്തില്‍ സംസാരിക്കും. പുതിയ സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുകയാണ് അലക്‌സ. മരിച്ചുപോയ പ്രീയപ്പെട്ടവരുടെ ശബ്ദം ഒരിക്കല്‍ക്കൂടി കേള്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് ആമസോണ്‍ അലക്സ ഇത്തവണ എത്തിയിരിക്കുന്നത്. മരിച്ചുപോയവരുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താനും ശബ്ദത്തിലൂടെ അവരുടെ സാന്നിധ്യം കൂടെയുണ്ടെന്ന് ബോധ്യപ്പെടുത്താനും ഉപകരിക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ.

അലെക്‌സയുടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് അലെക്സ എന്ന ഡിജിറ്റല്‍ അസിസ്റ്റന്റിന് ഉപയോക്താവിന്റെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദം നല്‍കാനാകും. കമ്പനിയുടെ മാര്‍സ് കോണ്‍ഫറന്‍സിലാണ് ഇതിനെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ഈ ഫീച്ചര്‍ എപ്പോഴാണ് അലക്‌സ അവതരിപ്പിക്കുന്നത് എന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ശബ്ദം അടങ്ങുന്ന ഓഡിയോ ഫയല്‍ അലക്സയ്ക്ക് ഉപയോഗിക്കാം.

ഈ ഓഡിയോ ഫയല്‍ അനുസരിച്ച് ഡിജിറ്റല്‍ അസിസ്റ്റന്റിന് മരിച്ചയാളുടെ ശബ്ദം അനുകരിക്കാന്‍ സാധിക്കുമെന്നാണ് അലെക്സ സീനിയര്‍ പറയുന്നത്. ഡിജിറ്റല്‍ വോയ്സ് അസിസ്റ്റന്റയ അലക്‌സയെ നമുക്ക് തിരിച്ചും നമ്മുടെ പ്രിയപ്പെട്ടവരെ വിളിച്ചിരുന്ന പേര് തന്നെ വിളിച്ച് അഭിസംബോധന ചെയ്യാനും കഴിയും. അമ്മ, മമ്മ, പപ്പ അങ്ങനെ നമ്മള്‍ വിളിക്കുന്ന പേര് എന്ത് തന്നെയായാലും അതു തന്നെ ഇവയെ വിളിക്കാം.

പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് പല ആശങ്കകളും ചോദ്യങ്ങളും ഉയരുന്നുണ്ടെങ്കിലും ഇതിനെല്ലാം ഉള്ള വ്യക്തമായ സ്ഥിരീകരണം വരും ദിവസങ്ങളില്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ ദുരുപയോഗം ചെയ്യാന്‍ ഉള്ള സാധ്യതയും ആള്‍ക്കാരെ കബളിപ്പിക്കാനും ഇത്തരം ടെക്നോളജികള്‍ ഉപയോഗിക്കാനാകുമെന്നുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന വാദങ്ങളും ഉയരുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here