ഫ്രാൻസിസ് തടത്തിൽ 


ഫ്ലോറിഡ: ഫൊക്കാനയുടെ പ്രത്യേക മാധ്യമ പുരസ്ക്കാരം 
കോരസൺ വർഗീസിന് ലഭിച്ചു. കല, സാഹിത്യം, സംഗീതം, രാഷ്ട്രീയം തുടങ്ങി വിവിധ സാമൂഹ്യ വിഷയങ്ങളെക്കുറിച്ചു വിവിധ മേഖലകളിലെ പ്രമുഖരുമായി നടത്തിവരുന്ന ” വാൽക്കണ്ണാടി” എന്ന പേരിലുള്ള  അഭിമുഖ പരമ്പരയാണ് കോരസൺ വർഗീസിന് അവാർഡിനർഹമാക്കിയയത്. 

അദ്ദേഹത്തിന്റെ ഈ അഭിമുഖം റിപ്പോർട്ടർ ടി.വി.യിൽ ഒരുവർഷം സംപ്രേഷണം ചെയ്തു. ഇപ്പോൾ വാൽക്കണ്ണാടി യൂട്യൂബ് ചാനൽ വഴി തുടരുന്നു. കലാവേദി ടിവിയും, പ്രവാസി ടിവിയും വഴി പലപ്പോഴും രാഷ്ട്രീയ ചർച്ചകൾ നടത്താറുണ്ട്.. അമേരിക്കൻ രാഷ്ട്രീയവും കേരളത്തിന്റെ രാഷ്ട്രീയ ചർച്ചകളും  വാൽകണ്ണാടിയിൽ നിരന്തരം കടന്നുവന്നു. 

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളെയും ചേർത്ത് അടിസ്ഥാനപരമായ വിഷയങ്ങൾ ഇഴപിരിച്ചെടുത്തപ്പോൾ, കേരളരാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാകാത്ത പ്രാദേശീക വിഷയങ്ങളെക്കുറിച്ചും ചർച്ചകൾ തുടർന്നു.    
 അവാർഡ് നിർണയ കമ്മിറ്റി ഇത്തവണ എഴുത്തിന്റെ കരുത്തിൽ മാത്രം പരതാതെ,  പതിവുസീമകൾ വിട്ടു ദൃശ്യ മാധ്യമ മേഖലയിൽ സജീവമായി നിലനിർത്തുന്ന സാഹിത്യ ഇടപെടലുകൾ കൂടി കണക്കിലെടുത്തുവന്നതാണ് ശ്രദ്ധേയമായ കാര്യം. 

അമേരിക്കയുടെ മണ്ണിൽ നിന്നും മലയാള ഭാഷക്ക് വാർത്തകളും ദൃശ്യങ്ങളും അറിവുകളും  പകർത്തുന്നവർ ഏറെയുണ്ട്. എന്നാൽ അവരിൽനിന്നും വ്യത്യസ്തമായി അഭിമുഖങ്ങളുടെ പശ്ചാത്തലത്തിൽ മലയാള ഭാഷയെ സമ്പുഷട്ടമാക്കാൻ സാഹിത്യവും കലയും സാമൂഹ്യ വിഷയങ്ങളും കോർത്തിണക്കി പൊതുജീവിതത്തിൽ നിരന്തരം ഇടപെടുവാൻ കാണിക്കുന്ന പ്രവണത  അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ് എന്ന് അഭിപ്രായപ്പെട്ട അവാർഡ് നിർണ്ണയകമ്മിറ്റി  അക്കൂട്ടത്തിൽ ശ്രദ്ധേയനായ അമേരിക്കൻ മലയാളി എഴുത്തുകാരനാണ് കോരസൺ വർഗീസ് എന്നും ചൂണ്ടിക്കാട്ടി.


അമേരിക്കൻ മലയാളിയുടെ പൊതുബോധത്തെ പുനർജനിപ്പിക്കാൻ  അഭിമുഖവും ചർച്ചകളും നിരന്തരം ഉണ്ടാവേണ്ടിയിരിക്കുന്നു വെന്നും അവാർഡ് കമ്മിറ്റി വിലയിരുത്തി.  കൂട്ടത്തിലെ അപകർഷതയും ഇല്ലായ്‌മയും പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളും ഒക്കെ എഴുത്തുകളിൽ കടന്നുവരാറുണ്ട്ലും. എന്നാൽ  ദ്ര്യശ്യ മാധ്യമങ്ങളിൽ ഇതിനുള്ള \സാധ്യത ഏറെ പരിമിതമാണ്.ഈ  സാധ്യതകൾ  മനസ്സിലാക്കി ദൃശ്യമാധ്യമങ്ങളെ  പ്രോത്സാഹിപ്പിക്കുക അനിവാര്യമാണെന്ന് കമ്മിറ്റി അംഗങ്ങൾ  ചൂണ്ടിക്കാട്ടി.

കോരസൺ എഴുതുന്ന വാൽക്കണ്ണാടി എന്ന പംക്തി ഇതിനകം തന്നെ  കേരളത്തിലും മലയാളികൾ താമസിക്കുന്ന ഇടങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെട്ടു. സൂക്ഷ്മമായ നിരീക്ഷണം, ആഴത്തിലുള്ള പഠനം, വാക്കുകളുടെ മനോഹാരിത, നിഷ്പക്ഷമായ നിലപാടുകൾ, വിഷയങ്ങളുടെ പരപ്പ്, ചരിത്രപരമായ ഉൾകാഴ്ച, നന്മക്കുവേണ്ടിയുള്ള പോരാട്ടം, ജാഗ്രത ഒക്കെ എടുത്തുകാട്ടാവുന്ന ലേഖനങ്ങൾ , നിരന്തരം തുടരുന്നു. മലയാള മനോരമയുടെ വാൽക്കണ്ണാടി എന്ന പംക്തി വർഷങ്ങളായി തുടരുന്നു. ഇമലയാളി, മറുനാടൻ മലയാളി, ബ്രിട്ടീഷ് മലയാളി, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ പ്രദേശങ്ങളിലും മറ്റു മുഘ്യധാരാ ഓൺലൈൻ മീഡിയകളിലും സജീവം. വാൽക്കണ്ണാടി എന്ന ലേഖന സമാഹാരം 2016 ഇൽ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽവച്ചു പ്രകാശനം ചെയ്തിരുന്നു. ഈമലയാളിയുടെ ജനപ്രിയ എഴുത്തുകാരൻ എന്ന അവാർഡ് ലഭിക്കുകയുണ്ടായി.

ഫൊക്കാനയുടെ ആൽബനി കൺവെൻഷനിൽവച്ച് പുറത്തിറക്കിയ ‘ഹരിതം’ സ്മരണികയുടെ എക്സിക്യൂട്ടീവ് എഡിറ്റർ ആയിരുന്നു.ആനുകാലിക വിഷയങ്ങളിൽ കുറിക്കുകൊള്ളുന്ന കോരസൺ വരക്കുന്ന കാർട്ടൂൺ വിവിധ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അന്തർദേശീയ സാമൂഹ്യസംഘടനായ വൈസ് മെൻസ് ഇന്റർനാഷനലിന്റെ അന്തർദേശീയ പബ്ലിക് റിലേഷൻസ് ഡയറക്റ്റർ ആയി സേവനം അനുഷ്ടിച്ചു, ഇപ്പോൾ ആ സംഘടനയുടെ യുണൈറ്റഡ് നേഷൻസ് പ്രതിനിധിയാണ്. ഫൊക്കാനയുടെ സാഹിത്യസമ്മേളനത്തിന്റെ കോ- ചെയർ കൂടിയാണ് കോരസൺ. കലാലയ ജീവിതം മുതൽ സാഹിത്യവും കലയും ഒപ്പം കൂടുകൂട്ടി. ചിത്രരചനക്കു സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here