പ്രതിഷേധം വക വെക്കാതെ തായ്വാന്‍ സന്ദര്‍ശനം നടത്തിയ യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിക്കും കുടുംബാംഗങ്ങള്‍ക്കും ചൈന ഉപരോധമേര്‍പ്പെടുത്തി. യുഎസുമായി ഇനി സഹകരിക്കില്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളുടേയും പ്രതിരോധ ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചകള്‍ റദ്ദാക്കിയതായി ചൈനീസ് വിദേശകാര്യ വകുപ്പ് വക്താവ് വ്യക്തമാക്കി.

ലഹരി മരുന്ന് കടത്ത് നിരീക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചര്‍ച്ചകളിലും ചൈന ഇനി സഹകരിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ് പെലോസി നടത്തിയതെന്നും ചൈനീസ് പരമാധികാരത്തിന്റെ മേലുള്ള കടന്നുകയറ്റമാണ് സംഭവിച്ചതെന്നും ചൈന ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here