കോവിഡ് ബാധിച്ച് ഏഴ് ദിവസം പിന്നിട്ടിട്ടും നെഗറ്റീവാകാതെ പ്രസിഡന്റ് ജോ ബൈഡന്‍. ഇത് രണ്ടാം തവണയാണ് ബൈഡന്‍ കോവിഡ് പൊസിറ്റീവാകുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രസിഡന്റിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പൂര്‍ണ്ണമായി മാറി രണ്ട് തവണ നെഗറ്റീവായാല്‍ മാത്രമേ ബൈഡന്‍ ഏകാന്തവാസം അവസാനിപ്പിക്കൂ എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കീരിന്‍ ജീന്‍ പിയറി പറഞ്ഞു.

ആദ്യത്തെ തവണ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ബൈഡന്‍ ഫൈസറിന്റെ പാക്‌സ്ലോവിഡ് ടാബ്ലറ്റ് കഴിച്ചിരുന്നു. ഇതാണ് രണ്ടാമതും കോവിഡ് വരാന്‍ കാരണമായതെന്ന് ഡോ. കെവിന്‍ ഒ കോണര്‍ സ്ഥിരീകരിച്ചിരുന്നു. കോവിഡ് ഗുരുതരാവസ്ഥയിലാകുന്നവര്‍ക്ക് പാക്‌സ്ലോവിഡ് ഉപകാരപ്രദമാണെങ്കിലും പലര്‍ക്കും രണ്ടാമതും കോവിഡ് വരാന്‍ ഇത് കാരണമാകുന്നുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

നിലവില്‍ പ്രസിഡന്റിന്റെ ആരോഗ്യനില പ്തികരമാണെന്നും ചുമ പൂര്‍ണമായും മാറിയെന്നും നാഡിമിടിപ്പും രക്തസമ്മര്‍ദ്ദവും ശ്വാസോച്ഛാസ നിരക്കും നോര്‍മ്മലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കോവിഡ് നെഗറ്റീവാകാത്തതിനാല്‍ തിങ്കളാഴ്ച നടത്താനിരുന്ന കെന്റക്കി സന്ദര്‍ശനം ബൈഡന്‍ മാറ്റിവെക്കും.

LEAVE A REPLY

Please enter your comment!
Please enter your name here