ന്യുഡല്‍ഹി: ഡല്‍ഹിയില്‍ പുതുക്കിയ മദ്യനയത്തെ ചൊല്ലിയുള്ള വിവാദവും അതില്‍ സിബിഐ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിട്ടതിനും പിന്നാലെ മുന്‍ ലഫ.ഗവര്‍ണറെ പ്രതിക്കൂട്ടിലാക്കി എക്‌സൈസ് ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അനധികൃത കോളനികളില്‍ ബാറുകള്‍ തുറക്കാനുള്ള തീരുമാനം മുന്‍ ലഫ്.ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ പെട്ടെന്ന് മാറ്റാനുള്ള കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിസോദിയ സിബിഐയ്ക്ക് കത്ത് നല്‍കി. ലഫ്.ഗവര്‍ണറുടെ അപ്രതീക്ഷിതമായ തിരുത്തല്‍ ഡല്‍ഹി സര്‍ക്കാരിന് കോടികണക്കിന് രൂപയുടെ നഷ്ടം വരുത്തിവച്ചുവെന്ന് സിസോദിയ പത്രസമ്മേളനത്തില്‍ ആരോപിക്കുന്നു.

സംസ്ഥാനത്ത് പുതിയ മദ്യനയം കൊണ്ടുവരുന്നതില്‍ നിലവിലെ ലഫ്.ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ മദ്യനയം ജൂലായ് 30ന് സിസോദിയ പിന്‍വലിച്ചിരുന്നു. മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇതില്‍ അന്വേഷണവും ആരംഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here