ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് 19 പ്രതിദിന കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക്് കേന്ദ്രത്തിന്റെ കത്ത്. സംസ്ഥാനങ്ങള്‍ നിരീക്ഷണം കൂടുതല്‍ കടുപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.

ഡല്‍ഹി, കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചത്. യോഗ്യരായ പ്രായപരിധിയലുള്ളവര്‍ക്കിടയില്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്നും കോവിഡ് പ്രതിരോധത്തിനുള്ള അഞ്ച് തല ഉപാധികള്‍ പാലിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,406 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതര്‍ 4,41,26,994ലെത്തി. 49 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. 5,26,649 ആണ് ആകെ മരണസംഖ്യ. സജീവ രോഗികളുടെ എണ്ണം 1,34,793 ആയി കുറഞ്ഞു. ഇന്നലെ 19,928 പേര്‍ രോഗമുക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here