ജല്പൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് നാല് മക്കളുമായി യുവതി കിണറ്റില്‍ ചാടി. യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും മക്കള്‍ മരിച്ചു. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം.

മതിയ (32) മക്കളുമായി കിണറ്റില്‍ ചാടിയത്. കുട്ടികളില്‍ ഇളയ ആള്‍ക്ക് ഒരു മാസം മാത്രമാണ് പ്രായം. കോമള്‍ (4), റിങ്കു (3), രജ്‌വീര്‍ (22 മാസം), ദേവ്‌രാജ് (ഒരു മാസം) എന്നിവരാണ് മരിച്ച കുട്ടികള്‍. മൂന്നു കുട്ടികളുടെ മൃതദേഹം ഇന്നലെ രാത്രി പുറത്തെടുത്തിരുന്നു. ഇളയ കുട്ടിയുടെ മൃതദേഹം ഇന്നു രാവിലെയാണ് പുറത്തെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മതിയയുടെ ഭര്‍ത്താവ് ബോദുറാം ഗുര്‍ജാര്‍ കര്‍ഷകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here