ഇംഫാല്‍: ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനുള്ള പ്രമേയം ഐക്യകണ്‌ഠേന പാസാക്കി മണിപ്പൂര്‍ നിയമസഭ. ബജറ്റ് സെഷനില്‍ ജെഡി (യു) കെ എച്ച് ജോയ് കിഷനാണ് പ്രമേയം അവതരിപ്പിച്ചത്. മണിപ്പൂരിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായെന്ന് ജോയ് കിഷന്‍ ആരോപിച്ചു. 1971നും 2001നും ഇടയില്‍ സംസ്ഥാനത്തെ മലയോര മേഖലകളില്‍ 153.3 ശതമാനം ജനസംഖ്യാ വളര്‍ച്ചയുണ്ടായെന്നും 2001-2011 കാലയളവില്‍ ഇത് 250.9 ശതമാനമായി ഉയര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.

1971 മുതല്‍ 2001 വരെ 94.8 ശതമാനം ജനസംഖ്യാ വളര്‍ച്ചയാണുണ്ടായത്. 2001 മുതല്‍ 2011 വരെ 125 ശതമാനം ജനസംഖ്യാ വളര്‍ച്ചയുണ്ടായെന്നും ജോയ്കിഷന്‍ അവകാശപ്പെട്ടു. ഇതിന് കാരണം അനധികൃത കുടിയേറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് മണിപ്പൂര്‍.

നിയമസഭ അംഗങ്ങളുടെ പൊതുതാല്‍പര്യമാണ് പ്രമേയം പാസാക്കിയതിലൂടെ നിറവേറ്റപ്പെട്ടതെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പറഞ്ഞു. കൃത്യമായ നിശ്ചയിച്ച വര്‍ഷത്തിന്റെ മാനദണ്ഡത്തില്‍ പുതുക്കിയ എന്‍ആര്‍സി നടപ്പിലാക്കാനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here