മുംബൈ റെതി ബന്ദര്‍ പ്രദേശത്തെ ഒരു ഗോഡൗണിലും ചില കുടിലുകളിലും തീപിടിത്തം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയുടെ തൊട്ടടുത്തുള്ള ലക്ഷ്മി പെട്രോള്‍ പമ്പിന് സമീപമാണ് ഈ ചേരി സ്ഥിതി ചെയ്യുന്നത്. വിവരമറിഞ്ഞ് നാല് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് മുനിസിപ്പാലിറ്റിയിലെ എമര്‍ജന്‍സി മാനേജ്മെന്റ് വിഭാഗം അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here