ന്യൂയോർക്ക്: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രഫ.ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തജിൽ തിരുവനന്തപുരത്തെ കഴക്കൂട്ടത്തു പ്രവർത്തിക്കുന്നമാജിക്ക് പ്ലാനറ്റിന്റെ പ്രവത്തനങ്ങൾക്ക് കരുത്തേകാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ കൂട്ടായ്‌മയായ ” ഗോപിനാഥ് സപ്പോർട്ടേഴ്‌സ്” ഡിന്നർ നൈറ്റ് ധനസമാഹാര പരിപാടി സംഘടിപ്പിക്കുന്നു. ഇന്ന്,  ഓഗസ്റ്റ് 12ന് വൈകുന്നേരം  ന്യൂയോര്‍ക്കില്ലെ ഓറഞ്ച്ബെർഗിലുള്ള  സിത്താര്‍പാലസ് റെസ്റ്റോറന്റിൽ  നടക്കുന്ന മുതുകാട്  സപ്പോര്‍ട്ടേര്‍സ് മീറ്റിംഗില്‍ പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.

 പ്രമുഖ സാമൂഹിക-സംഘടന- കാരുണ്യ പ്രവർത്തകനും കേരള ടൈംസ് മാനേജിങ്ങ് ഡയറക്ടറും ഫൊക്കാനയുടെ മുൻ പ്രസിഡണ്ടുമായ പോൾ കറുകപ്പള്ളിയുടെ നേതൃത്വത്തിലാണ് മുതുകാടിന്റെ പുതിയ സംരംഭത്തിനുള്ള കൈത്താങ്ങുമായി ഈ ഡിന്നർ നൈറ്റ് ധനസമാഹാരം നടത്തുന്നത്. 

ഇന്നു  വൈകുന്നേരം 6.30നാണ് സപ്പോര്‍ട്ടേഴ്‌സ് മീറ്റിംഗ് നടക്കുന്നത്.  ലോകോത്തര മോട്ടിവേഷണൽ സ്പീക്കർ കൂടിയായ  ഗോപിനാഥ് മുതുകാട്  മാജിക്ക് പ്ലാനറ്റിലെ പ്രവര്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും സംവദിക്കുകയും ചെയ്യും. 

 

അഡ്രസ്: Sitar Palace, 38 Orangetown, Shopping Centre, Orangeburg, NY 10962.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ കറുകപ്പിള്ളില്‍: 845 553 5671, ബിജു ജോണ്‍: 516 445 1873, ജോര്‍ജ് ജോണ്‍ കല്ലൂര്‍: 914 804 8693, മത്തായി ചാക്കോ: 914 715 8337 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്ക് മാജിക്ക് ഉൾപ്പെടെയുള്ള വിവിധ കലാരൂപങ്ങൾ പരിശീലനം നൽകി അവരുടെ കഴിവുകളെ പരിപോഷിപ്പിച്ചു വളർത്തുവാനാണ് ലോകം ഏറെ ആദരവോടെ കാണുന്ന കാരുണ്യപ്രവർത്തകനായ പ്രൊഫ. ഗോപിനാഥ് മുതുകാട് ഇപ്പോൾ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനായി അദ്ദേഹം അടുത്തിടെ പ്രൊഫഷണല്‍ മാജിക് ഷോകളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 

സമൂഹത്തിൽ ഏറ്റവും പാർശ്യവൽക്കരിക്കപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ 100 കുട്ടികളാണ് പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നിലവിൽ പരിശീലനം നേടി വരുന്നത്.  ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ലഭിക്കുന്ന ഈ കുട്ടികളുടെ കലാ പ്രകടങ്ങൾ ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഓരോ ദിവസവും ഇത്തരത്തിലുള്ള കൂടുതൽ കുട്ടികളുമായി തന്നെ സമീപിച്ചു വരുന്ന മാതാപിതാതാക്കളുടെ കണ്ണീരു തുടയ്ക്കുവാൻ കഴിയാതെ വന്നതിനെ തുടർന്നാണ് കുട്ടികളുടെ എണ്ണം 100 ൽ നിന്ന് ഇരട്ടിയായി 200 ആക്കി വർധിപ്പിക്കാൻ നിർബന്ധിതരായത്. കുട്ടികളുടെ എണ്ണം വര്ധിപ്പിക്കുന്നതിനനുസരിച്ചുള്ള  അടിസ്ഥാന സൗകര്യവും വർധിപ്പിക്കേണ്ടതിനാൽ പണച്ചെലവും വർധിക്കുന്നു. അതിനുള്ള ധനം കണ്ടെത്തുന്നതിനുള്ള പ്രയാണത്തിലാണ് അദ്ദേഹം ഇപ്പോൾ.

 മുതുകാടിനേയും ആദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങളെയും എന്നും ഏറ്റെടുത്തിട്ടുള്ള അമേരിക്കൻ മലയാളികൾ അദ്ദേഹത്തെ ഇക്കുറിയും കൈവെടിയുകയില്ല എന്ന ഉറപ്പിലാണ് തങ്ങളെന്ന് മുതുകാടിന്റെ അടുത്ത സുഹൃത്തും അദ്ദേഹിന്റെ സാരംഭങ്ങൾക്ക് എന്നും താങ്ങും തണലുമായി നിന്നിട്ടുള്ള പോൾ കറുകപ്പള്ളി പറഞ്ഞു. മുതുകാടിന്റെ മിക്കവാറുമുള്ള എല്ലാ പദ്ധതികൾക്കും തന്നാലാകും വിധം നേരിട്ടും അല്ലാതെയും സഹായം ചെയ്തിട്ടുള്ള പോൾ കറുകപ്പള്ളി അദ്ദേഹത്തിന്റെ പുതിയ സംരംഭത്തിന് മികച്ച പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്.

 ഏറെ പ്രചോദനകൾ നൽകുന്ന മുതുകാടിന്റെ വാക്കുകൾ ശ്രവിക്കാനും അദ്ദേഹത്തിന്റെ കരങ്ങൾക്ക് കരുത്തേകാനും എല്ലാ മലയാളി സുഹൃത്തുക്കളും പങ്കു ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here