കാറപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഹോളിവുഡ് നടി ആന്‍ ഹെച് മരണത്തിനു കീഴടങ്ങി. ഓഗസ്റ്റ് അഞ്ചിനാണ് ആന്‍ ഹെച്ച സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അമിത വേഗതയാണ് അപകടത്തിനു കാരണമായതെന്ന് പറയപ്പെടുന്നു. നിലവില്‍ ആന്‍ഹെച്ചിന് ബ്രെയിന്‍ ഡെത്ത് സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു കഴിഞ്ഞു.

മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് നടി മുന്‍പേതന്നെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതിനാല്‍ വെന്റിലേറ്ററില്‍ ജീവന്‍ മാത്രം നിലനിര്‍ത്തിയിരിക്കുകയാണ്. തലയിലുണ്ടായ ഗുരുതരമായ മുറിവ് തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം തടഞ്ഞതിനെത്തുടര്‍ന്നാണ് ബ്രെയിന്‍ഡെത്ത് സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here