ന്യൂഡൽഹി : ഇന്ത്യയിൽ ജനാധിപത്യം കൂടുതൽ ശക്തമാകുന്നതായി രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങൾക്ക് മാതൃകയാകുകയാണെന്നും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ദ്രൗപദി മുർമു പറഞ്ഞു. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് ആദരം അർപ്പിക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു.

വിദേശികൾ ഇന്ത്യയെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. എന്നാൽ രാജ്യം നാം തിരിച്ചുപിടിച്ചു. രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവർണ പതാക പാറുന്നു. കൊവിഡ് കാലത്തടക്കം രാജ്യം സ്വയം പര്യാപ്തത നേടി. സാങ്കേതിക രംഗത്തും വലിയ നേട്ടങ്ങൾ കൈവരിച്ചു. രാജ്യത്തിന്റെ സാമ്പത്തികരംഗവും മെച്ചപ്പെടുകയാണ്’. വെല്ലുവിളികളെ രാജ്യം വിജയകരമായി അതിജീവിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here