ഇന്ത്യ അതിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, പരേഡുകളും വിളംബരങ്ങളുമായി ലോകമെമ്പാടുമുള്ള പ്രവാസികള്‍ ആഘോഷത്തില്‍ പങ്കുചേരുന്നു. കൊളോണിയലിസത്തിന്റെ നുകത്തില്‍ നിന്നും ബ്രിട്ടീഷുകാരുടെ പിടിയില്‍ നിന്നും മോചിതരായത് ആഘോഷിക്കണമെന്നതില്‍ സംശയമില്ല.
അതേസമയം സ്വാതന്ത്രമെന്നതിന് ഒരാള്‍ സ്വതന്ത്രനാണെന്ന അര്‍ത്ഥമുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് സ്വാതന്ത്രദിന സന്ദേശത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ വൈസ് ചെയര്‍മാന്‍ ജോര്‍ജ് അബ്രഹാം പറഞ്ഞു.

സര്‍ക്കാരിനെതിരെ പൊതുസ്ഥലങ്ങളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും ആരുമായും എവിടെ വേണമെങ്കിലും പോകാനും ഇഷ്ടമുള്ള എന്തും ധരിക്കാനും ഏത് മതത്തില്‍ വേണമെങ്കിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഉള്ള അവകാശമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം. ഇന്നത്തെ ഇന്ത്യയില്‍ ഈ സ്വാതന്ത്ര്യം ജനങ്ങള്‍ക്കുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

അമേരിക്കയുടെ 40-ാമത് പ്രസിഡന്റായ റൊണാള്‍ഡ് രാഗന്‍ ഒരിക്കല്‍ പറഞ്ഞു, ‘സ്വാതന്ത്ര്യത്തിന്റെ വംശനാശം ഒരു തലമുറയില്‍ കൂടുതല്‍ അകലെയല്ല. നമ്മളത് നമ്മുടെ മക്കള്‍ക്ക് രക്തത്തിലൂടെ പകര്‍ന്നു നല്‍കുന്ന ഒന്നല്ല. സ്വാതന്ത്രത്തിനായി പോരാടുകയും സംരക്ഷിക്കുകയും വരും തലമുറയ്ക്ക് കൈമാറുകയും വേണം. അവരും അങ്ങനെ തന്നെ ചെയ്യണം, അല്ലെങ്കില്‍ ഒരിക്കല്‍ നമ്മുടെ മക്കള്‍ക്ക് അവരുടെ മക്കളോട് പറഞ്ഞുകൊടുക്കേണ്ടിവരും ഒരു കാലത്ത് ജനങ്ങള്‍ സ്വതന്ത്രരായിരുന്ന അമേരിക്കന്‍ ഐക്യനാടുകളെക്കുറിച്ച്.

ഇന്ത്യ അതിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, വ്യക്തിസ്വാതന്ത്ര്യവും നിയമവാഴ്ചയും സംരക്ഷിക്കേണ്ട ജുഡീഷ്യറി ഭൂരിപക്ഷ സ്വേച്ഛാധിപത്യത്തിന് കൂട്ടുനില്‍ക്കുമ്പോള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യങ്ങള്‍ ക്രമാനുഗതമായി അപ്രത്യക്ഷമാകുമെന്നതില്‍ സംശയമില്ല. ‘ജനാധിപത്യം ഇരുട്ടില്‍ മരിക്കുന്നു’ എന്നാണ് പറയുന്നത്. സര്‍ക്കാരും സാധാരണ ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്രം സാധ്യമാകൂ.

 

LEAVE A REPLY

Please enter your comment!
Please enter your name here