പി പി ചെറിയാന്‍

മസ്‌കിറ്റ് (ഡാളസ്സ്): ലൂസിയാനയില്‍ നിന്നുള്ള 33 വയസുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ഡാളസ്സ് മസ്‌കിറ്റില്‍ നിന്നുള്ള 19 കാരി മിഷേല്‍ ജോണ്‍സണ്‍ അറസ്റ്റിലായി. ആഗസ്റ്റ് 11 ശനിയാഴ്ചയായിരുന്നു സംഭവം. ന്യൂ ഓര്‍ലിയന്‍സില്‍ (ലൂസിയാന) നിന്നുള്ള ജബാറി വാള്‍ട്ടേഴ്‌സാണ് കൊല്ലപ്പെട്ടത്.
രാത്രി 10.30 – ന് സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ വയറില്‍ വെടിയേറ്റ വാള്‍ട്ടര്‍ രക്തത്തില്‍ കുളിച്ച് നിലത്ത് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു.

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെപ്പിന്റെ ശബ്ദം കേട്ടതായും തുടര്‍ന്ന് ഒരു വാഹനം അവിടെ നിന്നും ഓടിച്ചു പോയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനത്ത പിന്തുടര്‍ന്നാണ് യുവതിയെ പിടികൂടിയത്. വാള്‍ട്ടറും മിഷേലും തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്നത് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ മിഷേലിനെ മസ്‌കിറ്റ് ജയിലിലേക്ക് മാറ്റി. ഇവര്‍ക്ക് അറ്റോര്‍ണി ഉള്ളതായി വിവരം ലഭ്യമല്ലെന്നു പോലീസ് അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here