റോക്ക്‌ലാന്‍ഡ് ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 2022 സെപ്റ്റംബര്‍ 18ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വെച്ച് വിവിധ പരിപാടികളോടെ നടക്കും. സത്യവും നീതിയും ആത്യന്തികമായി നിലനില്‍ക്കുമെന്ന ഉറപ്പിന്റേയും നന്മ തിന്മയെ അതിജീവിക്കുന്ന പ്രഖ്യാപനത്തിന്റേയും ഉത്സവമായ ഓണം തികഞ്ഞ പ്രതീക്ഷകളോടും ആത്മവിശ്വാസത്തോടും കൂടിയാണ് ഈ വര്‍ഷം കൊണ്ടാടുന്നത്.

നാല്‍പതിലധികം വര്‍ഷത്തെ ചരിത്രമുള്ള റോക്ക്‌ലാന്‍ഡിലെ ആദ്യ മലയാളി സംഘടനയായ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ നടത്തുന്ന ഈ കൂട്ടായ്മയെ ഒരു ഉത്സവമാക്കി മാറ്റാന്‍ സംഘാടകര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്‌സ് കോണ്‍സുല്‍ എകെ വിജയകൃഷ്ണന്‍ ഓണാഘോഷത്തില്‍ മുഖ്യാതിഥിയാകും. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ ഏരിയയില്‍ നിന്നുള്ള വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യവും ഉണ്ടായിരിക്കും. കൂടാതെ വിവിധ കലാപരിപാടികളും ഓണസദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടും.

ഓണാഘോഷ പരിപാടികളുടെ പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്. ആയതിനാല്‍ പങ്കെടുക്കുന്നവരുടെ വിവരം ചുമതലക്കാരെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കാനാഗ്രഹിക്കുന്നവരും പ്രസിഡന്റ് ജിജി ടോം845 282 2500, സെക്രട്ടറി സജി പോത്തന്‍ 845 642 9161, ട്രഷറര്‍ അപ്പുക്കുട്ടന്‍ നായര്‍ 845 268 2992, കോഡിനേറ്റര്‍മാരും ട്രസ്റ്റിബോര്‍ഡംഗങ്ങളുമായ വര്‍ഗ്ഗീസ് ഉലഹന്നാന്‍ 914 673 7327, ഫിലിപ്പോസ് ഫിലിപ്പ് 845 642 2060, പോള്‍ കറുകപ്പിള്ളില്‍ 845 553 5671 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here