അമിത് ഷാ ജമ്മുവിലെത്തിയ രാത്രി തന്നെ ജയില്‍ മേധാവിയെ വീട്ടുജോലിക്കാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് സുരക്ഷാ ഏജന്‍സികളെ ഞെട്ടിച്ചിരുന്നു.

ശ്രീനഗര്‍: ആഭ്യന്തര മന്ത്രി അമിത് ഷായുെട ജമ്മുകശ്മീര്‍ പര്യടനത്തില്‍ അതീവ ജാഗ്രത പുലര്‍ത്തി സുരക്ഷാസേന. ജമ്മുവിലും അയല്‍ജില്ലയായ രജൗരിയിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഇന്ന് വൈകിട്ട് ഏഴ് മണിവരെയാണ് നടപടി. ദുരുപയോഗം തടയാനാണ് നടപടിയെന്ന് ഭരണകൂടം വ്യക്തമാക്കുന്നു.

അമിത് ഷാ ജമ്മുവിലെത്തിയ രാത്രി തന്നെ ജയില്‍ മേധാവിയെ വീട്ടുജോലിക്കാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് സുരക്ഷാ ഏജന്‍സികളെ ഞെട്ടിച്ചിരുന്നു. ജോലിക്കാരന്‍ വിഷാദ രോഗത്തിന് അടിമയാണെന്ന് അന്വേഷണ സംഘം പറയുമ്പോള്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനകള്‍ രംഗത്തെത്തിയത് ഏറെ ഗൗരവമുള്ള വിഷയമാണ്. എന്നാല്‍ കൊലപാതകത്തില്‍ ഭീകര ബന്ധം ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞയാഴ്ച ജമ്മു കശ്മീരില്‍ രണ്ട് ഭീകരാക്രമണങ്ങളാണ് നടന്നത്. ഇന്ന് രജൗരിയില്‍ നടക്കുന്ന റാലിയില്‍ ജമ്മുവിലെ പഹാരി സമുദായത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന പ്രഖ്യാപനമുണ്ടായേക്കും. നാളെ ബാരമുള്ളയിലാണ് രണ്ടാമത്തെ റാലി.

LEAVE A REPLY

Please enter your comment!
Please enter your name here