വടക്കേ അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക , മാധ്യമരംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന  മാധ്യമശ്രീ, മാധ്യമരത്ന  ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾക്ക് നോമിനേഷനുകൾ  സ്വീകരിച്ചു തുടങ്ങി. ഏഴാമത്  മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും , പ്രശംസാഫലകവും മാധ്യമരത്ന പുരസ്‌കാര ജേതാവിന് 50000 രൂപയും പ്രശംസാഫലകവും ലഭിക്കും. കൂടാതെ   വിവിധ മേഖലകളിൽ മികവ് തെളിയിച്ച 10  മാധ്യമപ്രവർത്തകർക്കും  പുരസ്‌കാരങ്ങൾ നൽകും.

25000 രൂപയും പ്രശംസാഫലകവുമാണ് ഇവർക്ക് ലഭിക്കുക.മികച്ച പത്രപ്രവർത്തകൻ ( അച്ചടി  ദൃശ്യമാധ്യമങ്ങൾ  – 2   ) , മികച്ച വാർത്ത – 2 ) –  അച്ചടി/ ദൃശ്യമാധ്യമങ്ങൾ , മികച്ച ക്യാമറാമാൻ ( ദൃശ്യ മാധ്യമം )  , മികച്ച ഫോട്ടോഗ്രാഫർ ( അച്ചടി) , മികച്ച വാർത്ത അവതാരകൻ/ അവതാരക , മികച്ച അന്വേഷണാത്മക വാർത്ത (2)  (അച്ചടി-ദൃശ്യ മാധ്യമങ്ങൾ)   , മികച്ച യുവമാധ്യമ പ്രവർത്തകൻ/ പ്രവർത്തക എന്നിവർക്കാണ് ഈ പുരസ്‌കാരങ്ങൾ നൽകുക.

മലയാളി  മാധ്യമ പ്രവർത്തകർക്കാണ്  പുരസ്‌കാരങ്ങൾക്ക് അർഹത.  മാധ്യമപ്രവർത്തകർക്കു സ്വന്തമായും  , മികച്ച മാധ്യമപ്രവർത്തകർക്ക് വേണ്ടി പൊതുജനങ്ങൾക്കും നോമിനേഷനുകൾ സമർപ്പിക്കാം. നോമിനേഷൻ ഫോമുകൾ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ വെബ്സൈറ്റ് ആയ www.indiapressclub.org യിൽ ലഭ്യമാണ് . പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ പത്രവാർത്തകളോ, ഫോട്ടോകളോ, വീഡിയോകളോ ഉൾപ്പെടെ Manoj Jacob, Co-ordinator ,V/192 A,  Panad Road, Thattampady, Karumalloor P.O  Aluva, Kerala – 683 511,  എന്ന വിലാസത്തിൽ അയക്കുകയോ , indiapressclub2022@gmail.com  ലേക്ക് അയക്കുകയോ ചെയ്യാം. 2022   നവംബർ 15 നുള്ളിൽ  ലഭിക്കുന്ന നോമിനേഷനുകൾ മാത്രമാണ് അവാർഡിന് പരിഗണിക്കുക.

മാധ്യമ-സാഹിത്യരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുക. 2023  ജനുവരി 6 ന് കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ വെച്ച് രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. മുതിർന്ന മാധ്യമപ്രവർത്തകരെയും ,വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചവരെയും ചടങ്ങിൽ ആദരിക്കും.

എൻ.പി രാജേന്ദ്രൻ  , ഡി.വിജയമോഹൻ , ടി .എൻ ഗോപകുമാർ , ജോണി ലൂക്കോസ്, എം.ജി രാധാകൃഷ്ണൻ , ജോൺ ബ്രിട്ടാസ്,  വീണാ ജോർജ് , ജോസി ജോസഫ്, ഉണ്ണി ബാലകൃഷ്ണൻ ,പ്രശാന്ത് രഘുവംശം , നിഷാ പുരുഷോത്തമൻ എന്നിവരാണ് മുൻപ് മാധ്യമശ്രീ-മാധ്യമര്തന പുരസ്‌കാരങ്ങൾക്ക്  അർഹരായ മാധ്യമപ്രവർത്തകർ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : മനോജ് ജേക്കബ് – 964 557 5761 ,സുനിൽ തൈമറ്റം – +1 305 776 7752 , രാജു പള്ളത്ത് – +1 732 429 9529 , ഷിജോ പൗലോസ് – +1 201 238 9654 

LEAVE A REPLY

Please enter your comment!
Please enter your name here