ശ്രീഹരിക്കോട്ട: ചരിത്രമെഴുതി ഐഎസ്ആർഒ. 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ (എല്‍.വി. എം.3 -എം 2) ആദ്യ വാണിജ്യ വിക്ഷേപണം വിജയകരമായി നടന്നു. ദൗത്യം വിജയകരമാണെന്ന് ഐഎസ്ആർഒ. ചെയർമാൻ ഡോ എസ് സോമനാഥ് അറിയിച്ചു. ആദ്യഘട്ടം വിജയകരമാണ്. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചതായി ചെയർമാൻ അറിയിച്ചു.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ രാത്രി 12.07നാണ് വിക്ഷേപണം നടന്നത്. ഇസ്‌റോയുടെ ഫാറ്റ് ബോയെന്നും ബാഹുബലിയെന്നും വിളിപ്പേരുള്ള ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഭൂമിയോട് ഏറ്റവും ചേർന്നുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹ ശൃംഖല തീര്‍ത്ത് ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണ് കമ്പനി ലക്ഷ്യമിടുന്നത്

 

അന്താരാഷ്ട്ര ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായാണ് രാജ്യത്തിന്റെ അഭിമാന വാഹനം കുതിച്ചുയര്‍ന്നത്. ഉപഗ്രഹത്തില്‍ നിന്ന് മൊബൈലിലേയ്ക്ക് നേരിട്ട് ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കമ്പനിയാണ് വണ്‍ വെബ്. ജിഎസ്എൽവി-3 ഉപയോഗിച്ചുള്ള ആദ്യ കൊമേഴ്‌സ്യൽ വിക്ഷേപണമാണിത്. വൺ വെബ് ഇന്ത്യ 1 എന്നു പേരിട്ടിട്ടുള്ള ദൗത്യത്തിലൂടെ 601 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെത്തിക്കുക. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. 1000 കോടി രൂപ ഇസ്രോയ്ക്ക് നല്‍കുമെന്ന് വണ്‍വെബ്ബ് ചെയര്‍മാന്‍ സുനില്‍ മിത്തല്‍ ഭാരതി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

അതേസമയം ചന്ദ്രയാൻ 3ന്റെ വിക്ഷേപണം അടുത്ത വർഷം ഉണ്ടാകുമെന്ന് ചെയർമാൻ അറിയിച്ചു. 2023 ജൂലെെയോടെ വിക്ഷേപണം നടക്കും. ദൗത്യം തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും ചെയർമാൻ ഡോ എസ് സോമനാഥ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here