ന്യൂഡൽഹി: രാജ്യത്തും ലോകത്തിന്റെ വിവിധയിടങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. ഇന്ത്യയിൽ ശ്രീനഗറിലാണ് ഏറ്റവും കൂടുതൽ ദൃശ്യമായത്. ഇവിടെ സൂര്യബിംബത്തെ 55% മറയ്ക്കാനായി. വൈകുന്നേരം 4.29ന് ഡൽഹിയിൽ 43% സൂര്യബിംബത്തെ മറച്ചുള്ള ഗ്രഹണവും കണ്ടു. ഇന്ത്യയിൽ സൂര്യഗ്രഹണം ആദ്യമായി ദൃശ്യമായത് ഡൽഹിയിൽ ആണ്.

ഈ വർഷത്തെ അവസാന സൂര്യഗ്രഹണമാണിത്. ഗ്രഹണത്തോട് അനുബന്ധിച്ച് ക്ഷേത്രങ്ങൾ അടച്ചിട്ടു. കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളക്കം അടച്ചിട്ടു. ഗ്രഹണത്തിനുശേഷം തുറക്കും. ഇന്ത്യയ്ക്കു പുറമേ യൂറോപ്പ്, വടക്കൻ ആഫ്രിക്ക, മധ്യപൂർവേഷ്യ, ഏഷ്യയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും ദൃശ്യമാകുമെന്നും അധികൃതർ പറഞ്ഞു. നവംബർ 8ന് ചന്ദ്രഗ്രഹണവും ദൃശ്യമാകും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here