ശ്രീകുമാർ ഉണ്ണിത്താൻ

11956 നവംബര്‍ 1ന് സ്വതന്ത്ര സംസ്ഥാനമായി കേരളം പിറന്നതിന്‍റെ ഓര്‍മ്മയ്ക്കായി നവംബര്‍ 1 കേരളപ്പിറവി ദിനമായി ആഘോഷിക്കുമ്പോള്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയും ആ ആഘോഷങ്ങള്‍ക്കൊപ്പം നിങ്ങളോടൊപ്പം  പങ്കുചേരുകയാണ്.  എല്ലാ  മലയാളികൾക്കും ഫൊക്കാനയായും കേരളാ പിറവി ആശംസകൾ നേരുന്നതായി ഡോ . ബാബു സ്റ്റീഫൻ അറിയിച്ചു

മനുഷ്യരാശിയുടെ എല്ലാ സാംസ്കാരിക മേഖലകളിലേക്കും മലയാളികളും കടന്നുവന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ നേട്ടം. ലോകത്തിന്‍റെ ഏതു കോണിലെത്തിയാലും മലയാളി കേരളത്തിന്‍റെ വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് മാതൃകയാകുവാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. എല്ലാ മലയാളികളും ആ മാതൃക തുടരുകയും കേരളത്തിന്‍റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും വേണം. എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ കേരളപ്പിറവി ആശംസകള്‍. അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളി സമത്വത്തിന്റെ രൂപീകരണത്തിന്‌ സഹായകമായിത്തീര്‍ന്നു. തിരുവിതാംകുറിന്റേയും കൊച്ചിയുടേയും മലബാറിന്റേയും അതിര്‍ത്തികള്‍ മറികടന്നു കൊണ്ട്‌ ഒരു മലയാളി എന്ന ചിന്തയാണ്.  ദൈവത്തിന്റെ സ്വന്തം നാടിയി നിർത്തുന്നത് അത് നമുക്ക് കാത്തു സൂക്ഷിക്കാം സെക്രട്ടറി ഡോ. കലാ ഷഹി  അഭിപ്രായപ്പെട്ടു.

ജാതി മത ചിന്തകൾക്കു അതീതമായി കേരളത്തെ സ്നേഹിക്കുന്ന പ്രവാസികൾ ആണ് കേരളത്തിന്റെ ശക്തി എന്ന് ട്രഷർ ബിജു ജോൺ അഭിപ്രായപ്പെട്ടു.

കേരളാ  പിറവി പ്രമാണിച്ചു ഫൊക്കാനയുടെ ഒരു ന്യൂസ് ലെറ്റർ പബ്ലിഷ് ചെയ്ത്.. 

LEAVE A REPLY

Please enter your comment!
Please enter your name here