ഡല്‍ഹിയുടെ സൗന്ദര്യ വത്കരണമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ആദ്യ ഉറപ്പ്. മാലിന്യ സംസ്‌കരണം ഉറപ്പാക്കും. റോഡുകളും ലെയ്‌നുകളും ശുചിയാക്കും. കോര്‍പറേഷനു കീഴിലുള്ള എല്ലാ സ്‌കൂളുകളും ആശുപത്രികളും നവീകരിക്കും. അഴിമതി മുക്ത കോര്‍പറേഷന്‍ ആണ് മറ്റൊരു വാഗ്ദാനം. കെട്ടിട പ്ലാനുകള്‍ക്ക് അനുമതി നല്‍കുന്നത് ലളിതവും സുതാര്യവുമാക്കും

ന്യുഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ നാലിന് നടക്കാനിരിക്കേ, വോട്ടര്‍മാര്‍ക്ക് ’10 ഉറപ്പുകളുമായി’ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി ഭരിക്കുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നും അല്ലാതെ വികസനം തടസ്സപ്പെടുത്തുന്നവര്‍ക്കല്ലെന്നൂം അദ്ദേഹം പറഞ്ഞു. ഡിസംബര്‍ ഏഴിനാണ് ​വോട്ടെണ്ണല്‍.

ഡല്‍ഹിയുടെ സൗന്ദര്യ വത്കരണമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ആദ്യ ഉറപ്പ്. മാലിന്യ സംസ്‌കരണം ഉറപ്പാക്കും. റോഡുകളും ലെയ്‌നുകളും ശുചിയാക്കും. കോര്‍പറേഷനു കീഴിലുള്ള എല്ലാ സ്‌കൂളുകളും ആശുപത്രികളും നവീകരിക്കും. അഴിമതി മുക്ത കോര്‍പറേഷന്‍ ആണ് മറ്റൊരു വാഗ്ദാനം. കെട്ടിട പ്ലാനുകള്‍ക്ക് അനുമതി നല്‍കുന്നത് ലളിതവും സുതാര്യവുമാക്കും.

ചെറിയ കുറ്റകൃത്യങ്ങള്‍ പിഴ ഈടാക്കി ഒഴിവാക്കി നല്‍കും. ജനങ്ങളെ അതിന്റെ പേരില്‍ ഭീഷണിയില്‍ നിര്‍ത്തില്ല. പാര്‍ക്കിംഗ് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കും. തലസ്ഥാന നഗരത്തിലെ തെരുവുനായ്ക്കള്‍, കന്നുകാലികള്‍, കുരങ്ങുകള്‍ എന്നിവയുടെ ശല്യത്തിനും പരിഹാരം കണ്ടെത്തും.

എല്ലാ താത്ക്കാലിക ജിവനക്കാര്‍ക്കും സമയത്തുതന്നെ ശമ്പളം നല്‍കും. ഇന്‍സ്‌പെക്ടര്‍ രാജ് അവസാനിപ്പിക്കും. ലൈസന്‍സ് പ്രശ്‌നത്തില്‍ അടച്ചുപൂട്ടിയ ഷോപ്പുകള്‍ തുറക്കാന്‍ നടപടിയുണ്ടാക്കും. കച്ചവടക്കാര്‍ക്ക് ഷോപ്പുകള്‍ നടത്താന്‍ നിശ്ചിത സ്ഥലം നല്‍കും. ഇവിടെ മറ്റു ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ല. -കെജ്‌രിവാള്‍ ഉറപ്പ് നല്‍കുന്നു.

ഇത്തവണ ബി.ജെ.പി 20 സീറ്റുകളില്‍ കൂടുതല്‍ നേടില്ലെന്നാണ് കെജ്‌രിവാളിന്റെ പ്രവചനം. കഴിഞ്ഞ 15 വര്‍ഷമായി ബി.ജെ.പിയാണ് കോര്‍പറേഷന്‍ ഭരിക്കുന്നത്. 2017ലെ തിരഞ്ഞെടുപ്പില്‍ 250ല്‍ 181 സീറ്റുകളാണ് ബിജെ.പി നേടിയത്. 2012ല്‍ ബി.ജെ.പിക്ക് 138 സീറ്റുകളാണ് ഉണ്ടായിരുന്നത്.

2017ലാണ് ബി.ജെ.പി ആദ്യമായി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 49 സീറ്റുകള്‍ പിടിച്ചടക്കി. 31 സീറ്റുകളുമായി കോണ്‍ഗ്രസ് മൂന്നാമതാണ് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here