ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃകമ്പനിയായ മെറ്റയില്‍ രാജി തുടരുന്നു. ഇന്ത്യയിലെ മെറ്റാ പബ്ലിക് പോളിസി വിഭാഗം തലവനും വാട്‌സാപ്പ് ഇന്ത്യയിലെ മേധാവിയും ചൊവ്വാഴ്ച രാജി സമര്‍പ്പിച്ചതായി കമ്പനി സ്ഥിരീകരിച്ചു.

 

മെറ്റയുടെ ഇന്ത്യന്‍ മേധാവി അജിത് മോഹന്‍ രാജിവെച്ചതിന് പിന്നാലെയാണ് രാജ്യത്തെ മെറ്റ പബ്ലിക് പോളിസി വിഭാഗത്തിന്റെ തലവന്‍ രാജീവ് അഗര്‍വാളും രാജിവെക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മെറ്റയുടെ ഉപകമ്പനിയായ വാട്‌സാപ്പിന്റെ ഇന്ത്യന്‍ തലവന്‍ അഭിജിത് ബോസും ചൊവ്വാഴ്ച രാജി സമര്‍പ്പിച്ചുവെന്നാണ് കമ്പനി ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കിയത്.

 

മെറ്റയുടെ പബ്ലിക് പോളിസി വിഭാഗത്തിന്റെ തലവന്‍ രാജീവ് അഗര്‍വാള്‍, മറ്റൊരു അവസരം പ്രയോജനപ്പെടുത്തുന്നതിനാണ് കമ്പനിയില്‍നിന്ന് രാജിവെച്ചതെന്ന് മെറ്റ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്. വാട്‌സാപ്പ് ഇന്ത്യയിലെ ആദ്യ മേധാവിയായ അഭിജിത് ബോസിന് നന്ദി അറിയിച്ചു കൊണ്ട് വാട്‌സാപ്പ് തലവന്‍ വില്‍ കാത്കാര്‍ട്ട് രംഗത്തെത്തി. ഇന്ത്യയിലെ മെറ്റ പബ്ലിക് പോളിസിയുടെ പുതിയ ഡയറക്ടറായി ശിവ്‌നാഥ് തുക്രാലിനെ നിയമിച്ചതായി കമ്പനി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here