ജോസഫ് ഇടിക്കുള

ന്യൂ യോർക്ക് : ഫോമാ പ്രവർത്തന ഉത്‌ഘാടനം ഡിസംബർ 3 ന് ചിക്കാഗോയിൽ,  ഫോമയുടെ 2022 – 24 വർഷത്തെ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബർ 3 ശനിയാഴ്ച ഷിക്കാഗോയിൽ നടത്തപ്പെടും,പുതിയതായി സ്ഥാനമേറ്റ  ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്  എന്നിവരെ കൂടാതെ  കൂടാതെ നാഷണൽ കമ്മറ്റി അംഗങ്ങൾ, വിമൻസ് ഫോറം പ്രതിനിധികൾ, വിവിധ റീജിയനുകളെ പ്രതിനിധീകരിക്കുന്ന റീജിണൽ വൈസ് പ്രസിഡന്റുമാർ തുടങ്ങി അനേകം ഫോമാ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും, ചിക്കാഗോ മോർട്ടൻഗ്രോവിലുള്ള സെയിന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന പ്രസ്തുത ചടങ്ങിലേക്ക്  ഫോമയെ സ്നേഹിക്കുന്ന എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന്  ജനറൽ സെക്രട്ടറി ഓജസ് ജോൺ  അറിയിച്ചു,

പ്രവർത്തന ഉദ്ഘാടനത്തിന്റെ ആതിഥേയത്വം വഹിക്കുന്ന  ചിക്കാഗോ സെൻട്രൽ റീജിയൻ ഭാരവാഹികളായ ആർ വി പി ടോമി ഇടത്തിൽ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് (ചെയര്‍മാന്‍), സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (വൈസ് ചെയര്‍മാന്‍), ജോഷി വള്ളിക്കളം (സെക്രട്ടറി), സിബു കുളങ്ങര (ട്രഷറര്‍), ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), ആഷാ മാത്യു (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍), പീറ്റര്‍ കുളങ്ങര (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ബിജി ഫിലിപ്പ് ഇടാട്ട് (അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍) അഡൈ്വസറി ബോര്‍ഡ് ജോയിന്റ് സെക്രട്ടറി ജോസി കുരിശിങ്കല്‍,നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോയി പീറ്റര്‍ ഇണ്ടിക്കുഴി, സിബി പതിക്കല്‍ കൂടാതെ ഫോമ നാഷണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം തുടങ്ങിയവരാണ്  പരിപാടികളുടെ ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്,

പരമാവധി ആളുകളെ പങ്കെടുപ്പിച്ചു ചടങ്ങ് വൻവിജയമാക്കുവാൻ പ്രസിഡന്റ് ജേക്കബ് തോമസിന്റെയും ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്  എന്നിവരുടെയും നേതൃത്വത്തിൽ വിവിധ കമ്മറ്റികളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ പരിപാടി വിജയകരമാക്കുവാൻ സഹായിക്കുമെന്നും എല്ലാവരെയും പ്രവർത്തന ഉദ്ഘാടന ചടങ്ങുകളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും   ആർ വി പി  ടോമി ഇടത്തിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here