ഫ്‌ലോറിഡയില്‍ വീട്ടില്‍ കയറി, കുളിച്ച്, ഉറങ്ങി, കാപ്പിയുണ്ടാക്കി, ബാക്കി ഭക്ഷണം വീട്ടുകാര്‍ക്കും വച്ച് കള്ളന്‍. വീട്ടില്‍ കയറി കുളിച്ച് കാപ്പിയൊക്കെ കുടിച്ച് അയാള്‍ മടങ്ങി. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തതായി എസ്‌കാംബിയ കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു. സക്കറി സേത്ത് മര്‍ഡോക്ക് എന്ന ഇരുപത്തിയൊമ്പതുകാരനാണ് അറസ്റ്റിലായത്.

മുന്‍വശത്തെ ഗ്ലാസ് വാതില്‍ തകര്‍ത്ത്. അവധിക്കാല വാടകവീട്ടിലായിരുന്നു വ്യത്യസ്ത മോഷണം നടത്തിയത്. ആദ്യം ബാത്ത്ടബില്‍ പോയി വിശദമായ കുളി. പിന്നീട്, കിടപ്പുമുറിയില്‍ കുറച്ച് നേരം ഉറക്കം. ഉണര്‍ന്ന ശേഷം കാപ്പിയും ഉണ്ടാക്കി കുടിച്ചു. ബാക്കി വന്ന കാപ്പി അവിടെ തന്നെ വച്ചിട്ടാണ് ഇയാള്‍ മടങ്ങിയത്. സാധാരണ കള്ളന്മാരെ പോലെ അടയാളങ്ങളെല്ലാം മായിച്ചിട്ട് പോകുന്ന ആളായിരുന്നില്ല ഇയാള്‍ എന്ന് പിന്നീട് പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു. അടുക്കളയിലെ വേസ്റ്റ് ബിന്നില്‍ ഇയാള്‍ തന്റെ ബസ് ടിക്കറ്റും ഉപേക്ഷിച്ചിരുന്നു.

അന്ന് വൈകുന്നേരം സമീപത്തെ മറ്റൊരു വീട്ടില്‍ മോഷണം നടന്നു. അവിടെ എത്തിയ പൊലീസിനോട് ഉടമ അയാളെ കുറിച്ചുള്ള വിശദമായ വിവരങ്ങളെല്ലാം നല്‍കി. അയാള്‍ വീട്ടിലെത്തിയപ്പോള്‍ ഉടമ അവിടെ ഉണ്ടായിരുന്നു. എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ‘ടോണിയെ അന്വേഷിച്ച് വന്നതാണ്’ എന്നും പറഞ്ഞ് അയാള്‍ അപ്പോള്‍ തന്നെ അവിടെ നിന്നും മുങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here