അതിവേഗത്തില്‍ കാര്യങ്ങള്‍ നീക്കാന്‍ എന്താണ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. നടപടിക്രമങ്ങള്‍ ആരംഭിച്ചതും പൂര്‍ത്തിയായതും ഒരേ ദിവസമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 24 മണിക്കൂര്‍ പോലുമെടുക്കാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വിജ്ഞാപനമിറങ്ങി. എന്തുതരം വിലയിരുത്തലാണ് ഇവിടെ നടന്നത്. അരുണ്‍ ഗോയലിന്റെ യോഗ്യതയല്ല, നടപടിക്രമങ്ങളാണ് ചോദ്യം ചെയ്യുന്നതെന്നും കോടതി

ന്യുഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷറായി മുന്‍ ഐഎഎസ് ഓഫീസര്‍ റായുള്ള അരുണ്‍ ഗോയലിന്റെ നിയമനത്തില്‍ വിമര്‍ശനവുമായി സുപ്രീം കോടതി. മിന്നല്‍ വേഗത്തിലുള്ള നിയമനത്തില്‍ ആര്‍ക്കാണ് ഇത്ര തിടുക്കമെന്നും നിയമനത്തിന്റെ മാദണ്ഡം എന്താണെന്നും ജസ്റ്റീസ് കെ.എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞു. കോടതി പരാമര്‍ശം കമ്മീഷനെ ബാധിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

യോഗ്യരുടെ പട്ടികയില്‍ നിന്ന് നാല് പേരെ നിയമമന്ത്രി ചുരുക്കപ്പട്ടികയിലേക്ക് തിരഞ്ഞെടുത്തു. അവരില്‍ നിന്ന് ഒരാളെ നിയമിച്ചു. തുല്യ യോഗ്യതയുള്ളവരില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം എന്താണെന്ന് കോടതി ആരാഞ്ഞു. ചുരുക്കപ്പട്ടിക നവംബര്‍ 18ന് സമര്‍പ്പിച്ചു. അന്നുതന്നെ ഫയല്‍ നീക്കം നടക്കുന്നു, അന്നുതന്നെ പ്രധാനമന്ത്രി അതേപേര് അംഗീകരിക്കുന്നു, ആര്‍ക്കാണ് ഇത്ര തിരക്ക്, എന്തായിരുന്നു തിടക്കം? -കോടതി ആരാഞ്ഞു.

 

മേയ് 15ന് ഈ പദവി ഒഴിവുവന്നതാണ് മേയ് മുതല്‍ നവംബര്‍ വരെ ഒരു തിടുക്കവുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതിവേഗത്തില്‍ കാര്യങ്ങള്‍ നീക്കാന്‍ എന്താണ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. നടപടിക്രമങ്ങള്‍ ആരംഭിച്ചതും പൂര്‍ത്തിയായതും ഒരേ ദിവസമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 24 മണിക്കൂര്‍ പോലുമെടുക്കാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വിജ്ഞാപനമിറങ്ങി. എന്തുതരം വിലയിരുത്തലാണ് ഇവിടെ നടന്നത്. അരുണ്‍ ഗോയലിന്റെ യോഗ്യതയല്ല, നടപടിക്രമങ്ങളാണ് ചോദ്യം ചെയ്യുന്നതെന്നും കോടതി പറഞ്ഞു.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ​േ​കാടതി ​േ​കസ് പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here