കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ഒന്നാം പ്രതി.

ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി ആരോപണക്കേസില്‍ സിബിഐ ഏഴ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എഎപി നേതാവ് വിജയ് നായര്‍, അഭിഷേക് സിംഗ്, അരുണ്‍ പിള്ള, മുത്ത ഗൗതം, സമീര്‍ മഹേന്ദ്രൂ, അക്കാലത്തെ എക്‌സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ സമീര്‍ മഹേന്ദ്രൂ, അസിസ്റ്റന്റ് കമ്മീഷണര്‍ നരേന്ദ്ര സിംഗ് എന്നീവര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്.

കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ഒന്നാം പ്രതി. 15 പ്രതികളാണുള്ളത്. സിസേദിയ അടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം നല്‍കിയിട്ടില്ല. വിജയ് നായര്‍ക്കും അഭിഷേക് ബോയിന്‍പള്ളിക്കും ജാമ്യം നല്‍കിയ വിചാരണ കോടതി നടപടിയെ ചോദ്യം ചെയ്ത സിബിഐ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട കഴിഞ്ഞ മാസം ഡല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലും സിബിഐ വ്യാപക റെയ്ഡ് നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here