
ന്യുഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ അപകടത്തില്‍പെട്ട് ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേര്‍ക്കും അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം. ബോട്ടുടമയ്ക്ക് നല്‍കുന്ന രണ്ട് കോടിയില്‍ നിന്ന് ഈ തുക നല്‍കണം. നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കേസിലെ ഇരകള്‍ക്ക് 10 കോടി രൂപ നഷ്ടപരിഹാരം കൈമാറണമെന്ന് വ്യവസ്ഥയില്‍ സുപ്രീം കോടതി ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് 2021 ജൂണില്‍ അവസാനിപ്പിച്ചിരുന്നു. കേരള ഹൈക്കോടതിക്കാണ് നഷ്ടപരിഹാരം കൈമാറാന്‍ നിര്‍ദേശിച്ചത്.
നഷ്ടപരിഹാര തുകയായ 10 കോടി രൂപ വിതരണം ചെയ്യാന്‍ ഒരു ജഡ്ജിയെ നിയോഗിക്കാനും ഹൈക്കോടതിയോട് നിര്‍ദേശിച്ചിരുന്നു. മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടിയും നല്‍കാനായിരുന്നു നിര്‍ദേശം.