ഭരണഘടനാ ശില്‍പികളോടുള്ള ആദരസൂചകമായി രാജ്യം ഇന്ന് ഭരണഘടനാ ദിനം ആചരിക്കുന്നു. 1949ല്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഭരണഘടനാ നിര്‍മാണസഭയുടെ അംഗീകാരം ലഭിച്ച ദിവസത്തിന്റെ ഓര്‍മ പുതുക്കലായാണ് നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്. 2015 മുതലാണ് നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിച്ചുതുടങ്ങുന്നത്. ‘സംവിധാന്‍ ദിവസ്’ എന്ന പേരിലാണ് ഈ ദിവസം ആചരിക്കപ്പെടുന്നത്.

മുന്‍പ് നവംബര്‍ 26 ദേശീയ നിയമദിനമായിരുന്നു. ഭരണഘടനാ നിര്‍മാണസഭ ഭരണഘടന അംഗീകരിച്ച 1949 നവംബര്‍ 26ന്റെ ഓര്‍മ പുതുക്കുന്നതിനാണ് ഇതേദിനം ഭരണഘടന ദിനമായി ആചരിക്കുന്നത്. ഇന്ന് ഭരണഘടനാ ദിനം ആചരിക്കുന്നത് പ്രധാനമായും ഭരണഘടനയുടെ ആമുഖം വായിച്ചാണ്. എഴുതപ്പെട്ട ഭരണഘടനകളില്‍ ഏറ്റവും വലുതാണ് ഇന്ത്യന്‍ ഭരണഘടന.

ജനങ്ങള്‍ക്കിടയില്‍ ഭരണഘടന മൂല്യങ്ങള്‍ വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനുമാണ് ഭരണഘടന ദിനം ആചരിക്കുന്നത്. അംബേദ്കറുടെ ജന്മവാര്‍ഷിക ദിനം വരെയാണ് ഭരണഘടനാദിനം അഥവാ സംവിധാന്‍ ദിവസ് ആഘോഷങ്ങള്‍ നടക്കുക. ജാതി മത ഭേദമില്ലാതെ രാജ്യത്തെ ജനങ്ങള്‍ക്ക് തുല്യ നീതി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ലുകൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here