എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. പീഡിപ്പിച്ചവരും ഒരേക്ലാസില്‍ പഠിക്കുന്നവരും 13-14 വയസ്സ് പ്രായമുള്ളവരുമാണ്.

മുംബൈ: മുംബൈയില്‍ 13 കാരിയെ സഹപാഠികള്‍ ക്ലാസ്മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. ബിഎംസി സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം. ഒരാള്‍ ബലാത്സംഗം ചെയ്യുകയും മറ്റൊരാള്‍ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. ഈ സമയം മറ്റു രണ്ട് കുട്ടികള്‍ ക്ലാസ്മുറിക്ക് പുറത്ത് കാവല്‍ നിന്നു.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. പീഡിപ്പിച്ചവരും ഒരേക്ലാസില്‍ പഠിക്കുന്നവരും 13-14 വയസ്സ് പ്രായമുള്ളവരുമാണ്. മറ്റ് അധ്യാപകരും കുട്ടികളും സ്‌കുളിലെ വാര്‍ഷിക പരിപാടിക്കായി ഹാളിലേക്ക് പോയ സമയത്താണ് സംഭവം.

 

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് പേരെ അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ ബലാത്‌സംഗവും പോക്‌സോ കുറ്റവും ചുമത്തി. ഇവരെ റിമാന്‍ഡ് ഹോമിലേക്ക് മാറ്റി.

സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെടുന്നതായി പെണ്‍കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അമ്മയോട് പീഡന വിവരം പെണ്‍കുട്ടി പറയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിെോധനയ്ക്ക് വിധേയമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here