കാനഡയില്‍ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേയില്‍ സിക്ക് വീട്ടമ്മ കുത്തേറ്റു മരിച്ചു. 66 അവന്യുവിലുള്ള വീട്ടില്‍ ബുധനാഴ്ച രാത്രി 9.30നാണു നിരവധി തവണ കുത്തേറ്റു രക്തം വാര്‍ന്ന നിലയില്‍ 40 വയസുള്ള ഹര്‍പ്രീത് കൗറിനെ കണ്ടെത്തിയതെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലിസ് സി ബിസി ന്യൂസിനോടു പറഞ്ഞു.

കൗറിന്റെ ഭര്‍ത്താവിനെ സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിച്ച ശേഷമായിരുന്നു കൗര്‍ മരിച്ചത്. പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ടെന്നു സാര്‍ജന്റ് തിമോത്തി പിയറോട്ടി പറഞ്ഞു. കുടുംബ കലഹമാണോ എന്ന അന്വേഷണവും അതിന്റെ ഭാഗമാണ്. കുടുംബങ്ങളില്‍ നടക്കുന്ന അക്രമങ്ങളെ പൊലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here