Sunday, October 1, 2023
spot_img
Homeന്യൂസ്‌അമേരിക്കഫോമാ പ്രസിഡന്റ് ജേക്കബ് തോമസിന്റെ കേരളാ സന്ദർശനം വൻ വിജയം

ഫോമാ പ്രസിഡന്റ് ജേക്കബ് തോമസിന്റെ കേരളാ സന്ദർശനം വൻ വിജയം

-

ജോസഫ് ഇടിക്കുള 

തിരുവനന്തപുരം: ഫോമയുടെ പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ കേരളാ സന്ദർശനം വൻ വിജയം, വരുന്ന രണ്ടു വർഷത്തെ ഫോമയുടെ കേരളത്തിൽ വച്ച് നടത്തപ്പെടുന്ന ഫോമാ കേരളാ കൺവൻഷൻ, ഫോമാ ഹെല്പിങ് ഹാൻഡ്‌സ്, ഫോമാ ഭവന പദ്ധതി അടക്കമുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ആസൂത്രണവുമായി ബന്ധപ്പെട്ടാണ് പ്രസിഡന്റ് ജേക്കബ് തോമസ് കേരളാ സന്ദര്ശനത്തിനെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിൽ മിക്ക വകുപ്പുകളുടെയും മന്ത്രിമാരെയും വകുപ്പുതല സെക്രട്ടറിമാരെയും സന്ദർശിച്ച അദ്ദേഹം വിവിധ വകുപ്പുതല ചർച്ചകൾക്ക് തുടക്കം കുറിച്ചു.

ചർച്ചകളിൽ കേരളത്തിലെ ശുദ്ധജലവിതരണവും മാലിന്യ നിർമാർജനവുമടക്കമുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിന്  അമേരിക്കൻ ടെക്നോളജി പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ, കേരളത്തിലേയ്ക്ക് കൂടുതൽ  യുവാക്കൾക്ക് തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കുവാൻ വിദേശ നിക്ഷേപ സാദ്ധ്യതകൾ, യു എസ് കാനഡ സ്റ്റുഡന്റസ്  എക്സ്ചേഞ്ച് പ്രോഗ്രാം, കൂടാതെ അമേരിക്കയും  കാനഡയും യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങളിലടക്കം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി കുടിയേറിയ മലയാളികളുടെ കേരളത്തിലെ സ്വത്തുവകകളുടെ മേലുള്ള അനധികൃതമായ കടന്നുകയറ്റവും പിടിച്ചെടുക്കലും അടക്കമുള്ള നിരവധിയായ പ്രശ്നങ്ങളുടെ പരിഹാരത്തിന് സെക്രട്ടറിയേറ്റിൽ ഒരു ഏകജാലക സംവിധാനം തുടങ്ങിയ നിരവധി ആവശ്യങ്ങളിൽ പരിഹാരം തേടിയാണ് അദ്ദേഹം മന്ത്രിമാരുടെ സഹായം തേടിയത്.

ഫിനാൻസ് മിനിസ്റ്റർ കെ എൻ ബാലഗോപാൽ, എഡ്യൂക്കേഷൻ ആൻഡ് ലേബർ മിനിസ്റ്റർ വി ശിവൻകുട്ടി,
ഇൻഡസ്ട്രി ആൻഡ് ലോ മിനിസ്റ്റർ പി രാജീവ്, വാട്ടർ ആൻഡ് ഇറിഗേഷൻ മിനിസ്റ്റർ റോഷി അഗസ്റ്റിൻ
എക്സ് സൈ സ് മിനിസ്റ്റർ എം ബി രാജേഷ്, അഗ്രിക്കൾച്ചറൽ മിനിസ്റ്റർ പി പ്രസാദ്  തുടങ്ങിയ മന്ത്രിമാരെയാണ് ഡോക്ടർ ജേക്കബ് തോമസ് സെക്രട്ടറിയേറ്റിൽ അവരുടെ ഓഫീസുകൾ സന്ദർശിച്ചു ചർച്ചകൾ  നടത്തിയത്.

കൂടാതെ കേരളം നിയമസഭാ സ്പീക്കർ എ എൻ ഷംസീറിനെയും അദ്ദേഹം സന്ദർശിച്ചു, വളരെ അനുഭാവപൂർണമായ പ്രതികരണമാണ് മന്ത്രിമാരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് ഡോക്ടർ ജേക്കബ് തോമസ് ലേഖകനോട് പ്രതികരിച്ചു, കഴിഞ്ഞ കാലങ്ങളിൽ ഫോമയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ള പ്രവർത്തനങ്ങളെയും സഹായങ്ങളെയും മന്ത്രിമാരിൽ പലരും ഓർത്തെടുത്തു, ഫോമയുടെ കേരളാ കൺവൻഷനിൽ പങ്കെടുക്കുന്നത് കൂടാതെ 2024 ൽ ന്യൂ യോർക്കിൽ നടത്തുവാൻ ആഗ്രഹിക്കുന്ന ഫോമാ ഇന്റർനാഷണൽ കൺവെൻഷനിലേക്കും മുഖ്യമന്ത്രിയെയടക്കം എല്ലാ മന്ത്രിമാരെയും പങ്കെടുപ്പിക്കുവാനും  പദ്ധതിയുണ്ടെന്ന് ഡോക്ടർ ജേക്കബ് തോമസ് പറഞ്ഞു.

കൂടാതെ അദ്ദേഹം മുൻ മന്ത്രിയും ട്രേഡ് യൂണിയൻ നേതാവുമായ സഖാവ് പി കെ  ഗുരുദാസനോടൊപ്പം എ കെ ജി സെന്ററിൽ പാർട്ടി സ്റ്റേറ്റ് സെക്രട്ടറി എം വി ഗോനിന്ദാണ് മാസ്റ്ററിനെയും സന്ദർശിക്കുകയുണ്ടായി, അമേരിക്കൻ മലയാളികളുടെ പ്രധാന കേന്ദ്ര സംഘടനയായ ഫോമായുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്ങളുടെ പാർട്ടി അനുഭാവി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം അദ്ദേഹം മറച്ചു വയ്ച്ചില്ല  

കൂടാതെ കൊണ്ഗ്രെസ്സ് നേതാവും തിരുവനന്തപുരം പാർലിമെന്റ് മെമ്പറുമായ  ശശി തരൂരിനെയും അദ്ദേഹത്തിന്റെ ഓഫീസ് സന്ദർശിച്ചു കൂടിക്കാഴ്ച നടത്തുകയുണ്ടായി, ഫോമയുടെ എക്കാലത്തെയും സുഹൃത്തായ ശശി തരൂരിനെ കേരളം കൺവൻഷനിൽ പങ്കെടുക്കുന്നതിന് ഡോക്ടർ ജേക്കബ് പ്രേത്യേകം ക്ഷണിക്കുകയുണ്ടായി,

ഈ രണ്ടു വർഷത്തെ ഫോമയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ മാർഗങ്ങളും പ്രയോജനപ്പെടുത്തുവാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് കഴിഞ്ഞ ദിവസം 2024 ൽ നടത്തുവാൻ പ്ലാൻ ചെയ്യുന്ന കൺവൻഷനു വേണ്ടി ലൊക്കേഷൻ തേടുന്നതിന്റെ ഭാഗമായി ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്, പി ആർ ഓ ജോസഫ് ഇടിക്കുള, മുൻ സെക്രട്ടറി ജിബി തോമസ് മോളൊപ്പറമ്പിൽ എന്നിവരൊപ്പം ന്യൂ യോർക്ക് ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്കസ് സന്ദർശിച്ചു കോർപറേറ്റ് മാനേജുമെന്റുമായി ചർച്ചകൾക്ക് എത്തിയ വേളയിൽ ഡോക്ടർ ജേക്കബ് തോമസ് പറഞ്ഞു.

കേരളാ കൺവൻഷന്റെ തുടർ ചർച്ചകൾക്കും മറ്റു പ്രവർത്തനങ്ങളുമായി ജനറൽ സെക്രട്ടറി ഓജസ് ജോൺ ഇപ്പോൾ കേരളത്തിലുണ്ടെന്നും വിവിധ കമ്പനികളുമായി സ്‌പോൺസർഷിപ് സാദ്ധ്യതകൾക്ക് അദ്ദേഹം ശ്രമിക്കുകയാണെന്നും ട്രഷറർ ബിജു തോണിക്കടവിൽ അറിയിച്ചു, ഇനിയും അനേകം പ്രവർത്തനങ്ങളുമായി ഫോമാ സജീവമായി നിങ്ങളുടെ ഇടയിൽ ഉണ്ടാവുമെന്നും എല്ലാ പ്രവർത്തനങ്ങൾക്കും നിങ്ങൾ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ  എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: