കാനഡ: ക്രിസ്മസ് രാത്രിയില്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഇന്റര്‍സിറ്റി ബസ് അപകടത്തില്‍പ്പെട്ട് നാല് പേര്‍ മരിച്ചു. 52 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും 36 പേര്‍ക്കെങ്കിലും ചികിത്സ ആവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതില്‍ രണ്ടുപേരുടെ നില ഗുരുതരവും രണ്ടുപേര്‍ ജീവന് ഭീഷണിയല്ലാത്ത പരിക്കുകളുമാണ്. റോഡ് മഞ്ഞ് മൂടിയ അവസ്ഥയിലാണെന്നും ഇതാണ് അപകടത്തിന് കാരണമെന്നും പ്രഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രവിശ്യാ തലസ്ഥാനമായ വിക്ടോറിയയില്‍ നിന്ന് ഏകദേശം 360 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് താപനില -3.9C ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മെറിറ്റിന് കിഴക്ക് ഹൈവേ 97 സിയില്‍ ഒരു ബസ് തകര്‍ന്നതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ പ്രസ്താവന അപകടം സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാല്‍, അതിശക്തമായ മഞ്ഞുമൂടിയ റോഡിന്റെ അവസ്ഥയാണ് അപകടത്തിന് കാരണമെന്നും കരുതുന്നു. കാനഡയില്‍ മാത്രമല്ല, താണുപ്പ് കൂടുതല്‍, അമേരിക്കന്‍ വന്‍കരയിലെമ്പാടും തണുപ്പ് കൂടുതലാണെന്ന വാര്‍ത്തകളാണ് വരുന്നത്. അതിശൈത്യം മൂലം റോഡുകളിലെല്ലാം മഞ്ഞ് മൂടിക്കിടക്കുകയാണ്. ഇത് റോഡപകടങ്ങള്‍കൂടാന്‍ കാരണമാകുന്നു. അതോടൊപ്പം മൂടല്‍മഞ്ഞ് ശക്തമായതും അപകട സാധ്യത കൂട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here