രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ താരമായി ഉത്തർപ്രദേശിൽ നിന്നുള്ള ഒരു കോൺഗ്രസ് പ്രവർത്തകൻ. മീരത്ത് ജില്ലയിലെ സംഗത് ഗ്രാമത്തിൽ നിന്നുള്ള ഫൈസൽ ചൗധരി എന്ന യുവാവാണ് രാഹുൽ ഗാന്ധിയുടെ രൂപസാദൃശ്യം കൊണ്ട് ശ്രദ്ധ നേടുന്നത്. രാഹുൽ ഗാന്ധിയെ പോലെ താടി വളർത്തിയും വെള്ള ടീ ഷർട്ട് ധരിച്ചുമാണ് ചൗധരി യാത്രയിൽ പങ്കെടുക്കുന്നത്.

 

ജനുവരി 5 ന് ബാഗ്പത്തിൽ (യുപി-ഡൽഹി അതിർത്തി) നിന്നാണ് ഫൈസൽ ചൗധരി യാത്രയ്‌ക്കൊപ്പം ചേർന്നത്. പരിസമാപ്തിയിലേക്ക് നടന്നടുക്കുന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സെൽഫി എടുക്കുന്ന വ്യക്തിയാണ് ഇപ്പോൾ ചൗധരി. അദ്ദേഹത്തിന്റെ വീഡിയോ ക്ലിപ്പും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

രാഹുൽ ഗാന്ധിയെ കാണാനും ഫോട്ടോ എടുക്കാനും കഴിയാത്തവർ തനിക്ക് ഒപ്പം ചിത്രം എടുക്കാറുണ്ട്. അദ്ദേത്തിന് ലഭിക്കുന്ന സ്നേഹത്തിൻ്റെ ഒരു പങ്കാണ് തനിക്ക് കിട്ടുന്നതെന്നും ഫൈസൽ പറയുന്നു. “ആളുകൾ രാഹുൽ ജിയെ സ്നേഹിക്കുന്നു, അതുകൊണ്ടാണ് രാഹുൽ ജിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ലഭിക്കാതെ വരുമ്പോൾ എനിക്കൊപ്പം ചിത്രങ്ങളും വീഡിയോകളും എടുക്കുന്നത്. രാഹുൽ ജിയുടെ ലുക്കിൽ ഒരുപോലെയാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു”-ഫൈസൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here