അന്തരിച്ച ഡോ. മാത്യു ഇല്ലിക്കലിന്റെ ഭാര്യ ലില്ലിക്കുട്ടി ഇല്ലിക്കല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു. ജനുവരി 22 ന് രാവിലെയായിരുന്നു മരണം. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച അവര്‍ ഒന്നിലധികം തവണ സംഘടനയുടെ പ്രസിഡന്റും സജീവ അംഗവുമായിരുന്നു.

ഫൊക്കാനയില്‍ സജീവമായിരുന്ന ലില്ലിക്കുട്ടി നിരവധി നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1993ല്‍ ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ പ്രസിഡന്റായിരുന്നു. പരേതയായ ലേഖ ശ്രീനിവാസന്റെ നേതൃത്വത്തില്‍ കരുണ ചാരിറ്റിയുടെ രൂപീകരണത്തിലും അവര്‍ പങ്കാളിയായിരുന്നു. അതിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. നോര്‍ത്ത് അമേരിക്കയിലെ പയനിയര്‍ ക്ലബ് ഓഫ് കേരളൈറ്റ്‌സ്, ഇന്ത്യ കാത്തലിക് അസോസിയേഷന്‍ തുടങ്ങിയവയിലും പ്രവര്‍ത്തിച്ചു.

കോട്ടയം ജില്ലയിലെ നെടുംകുന്നം കുമ്പിളുവേലില്‍ (കുമ്പള്‍വേലി പേക്കാവ്) പ്രൊഫസര്‍ കെ.ജെ. സിറിയക്കിന്റെ മകളാണ്. ആറാമത്തെ വയസ്സില്‍ കുട്ടനാട് (വേഴപ്ര) നിന്ന് അമേരിക്കയില്‍ എത്തി. അമേരിക്കന്‍ മലയാളികളുടെ മാര്‍ഗ്ഗദര്‍ശികളില്‍ ഒരാളായിരുന്നു. മക്കള്‍: മായ, മോഹന്‍, മനോജ്‌

LEAVE A REPLY

Please enter your comment!
Please enter your name here