ഫിലിപ്പ് മാരേട്ട്    

ന്യൂ ജഴ്‌സി: ഡബ്ല്യൂ  എം  സി   അമേരിക്കാ റീജിയൻ യൂണിഫൈഡിന്  ഒരു പൊൻതൂവൽ കൂടി നൽകികൊണ്ട് കാനഡായിലെ വെസ്റ്റേൺ ഒൻറ്റാറിയോയിൽ  പുതിയ  പ്രൊവിൻസിനു തുടക്കംകുറിച്ചു.  വേൾഡ്  മലയാളി കൗണ്‍സിൽ  അമേരിക്കാ റീജിയൻ യൂണിഫൈഡ് സംഘടിപ്പിച്ച സും മീറ്റിംഗിൽ  പുതുതായി രൂപം  കൊള്ളുന്ന  വെസ്റ്റേൺ  ഒൻറ്റാറിയോ പ്രോവിൻസിന് എല്ലാ വിധ ഭാവുകങ്ങളും നേർന്നുകൊണ്ട്, അമേരിക്ക റീജിയന്‍ പ്രസിഡന്റ്  എല്‍ദോ പീറ്റര്‍,  ഉല്‍ഘാടനം ചെയ്തുകൊണ്ടും അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു.  ചെയര്‍മാനായി 

ലിജു ചാണ്ടി ലവ്ലിൻ,  പ്രസിഡന്റ്  ഡോളറ്റ്‌  സഖറിയാ,  സെക്രട്ടറി  സാബു തോട്ടുങ്കൽ മാത്യു,  ട്രെഷറർ തോമസ് വർഗീസ്,  എന്നിവരെയും തിരഞ്ഞെടുത്തു.  മറ്റു ഭാരവാഹികള്‍: വൈസ് ചെയർമാൻ  അനിൽ ടി പോൾ,  വൈസ്  ചെയര്‍പേഴ്സൺ  ദീപ്തി എബ്രഹാം,  വൈസ്  പ്രസിഡന്റ്സ്    ബാബു ചിറയിൻ കണ്ടത്ത്‌,  തോമസ് എൽദോ വർഗീസ് തന്നാട്ടുകൂടി,   അസ്സോസിയേറ്റ് സെക്രട്ടറി: ജെയ്ക്കബ്  വിൽ‌സൺ, ജോയന്റ് ട്രെഷറർ  വിനോദ് ശങ്കർഷേനൻ  എന്നിവരും ചുമതലയേറ്റു. അമേരിക്ക റീജിയന്‍ ചെയര്‍  ശ്രീ. പി. സി. മാത്യു  അധ്യക്ഷത വഹിച്ച ഈ മീറ്റിംഗിൽ,  അഭിമാനപൂരകമായി മാറിയ വെസ്റ്റേൺ ഒൻറ്റാറിയോ പ്രോവിൻസിന് പ്രേത്യക നന്ദി അറിയിച്ചു. 

കൂടാതെ അമേരിക്ക റീജിയൻ  സെക്രട്ടറി കുരിയൻ സഖറിയ,  ട്രെഷറർ  ഫിലിപ്പ് മാരേട്ട്,  മുൻ റീജിയൻ പ്രസിഡന്റ്  സുധീർ നമ്പ്യാർ,  മറ്റ് റീജിയൻ നേതാക്കളായ  അലക്സാണ്ടർ യോഹന്നാൻ, ജെയ്സി ജോർജ്, ഡോക്ടർ താരാ ഷാജൻ, എലിസബത്ത് റെഡിയാർ, പ്രൊവിൻസു നേതാക്കളായ നോർത്ത് ജേർസി പ്രൊവിൻസ് ചെയർമാൻ സ്റ്റാൻലി തോമസ്, പ്രസിഡന്റ് പ്രദീപ്‌  മേനോൻ, മുതലായവർ യോഗത്തിൽ പങ്കെടുത്തു പ്രസംഗിച്ചു.  മറ്റു റീജിയൻ നേതാക്കളായ, വൈസ് ചെയർമാൻ മാത്യു വന്ദനത്തു വയലിൽ, റീജിയൻ വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലപ്പ്മെന്റ്  ജോസ് ആറ്റുപുറം,  ബെഞ്ചമിൻ തോമസ്,  നൈനാൻ മത്തായി,   മാത്യൂസ് എബ്രഹാം, ജോർജ് വർഗീസ്, സോമോൻ സഖറിയാ, ബിജു തോമസ് മുതലായവർ വിജയാശംസകൾ അറിയിച്ചു. 

ഗ്ലോബൽ ചെയർമാൻ ഡോക്ടർ രാജ് മോഹൻ പിള്ള, നല്ല  നേതൃത്വത്തെ സംഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ  പ്രൊവിൻസ് ചെയർമാൻ ലിജു ചാണ്ടി ലവ്ലിനെയും, പ്രസിഡന്റ്  ഡോളറ്റ്‌  സഖറിയായെയും, മറ്റു എല്ലാ നേതാക്കളെയും അഭിനന്ദിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു.  വെസ്റ്റേൺ  ഒൻറ്റാറിയോ പ്രോവിൻസിന്റെ  മുമ്പോട്ടുള്ള എല്ലാ  പ്രേവർത്തനങ്ങളിലും  നോർത്തു ജേഴ്സി പ്രോവിൻസ് ഒരുമിച്ചു കൈ കോർത്ത് പ്രവർത്തിക്കും  എന്ന്  പ്രോവിൻസ്  നേതാക്കളായ  ഫിലിപ്പ് മാരേട്ട്, സുധീർ നമ്പ്യാർ,സ്റ്റാൻലി തോമസ്,  പ്രദീപ്‌മേനോൻ,  എന്നിവർ ചേർന്ന് പ്രഖ്യപിച്ചു.  

ലണ്ടൻ പ്രൊവിൻസ് ചെയർമാൻ ലിജു ചാണ്ടി ലവ്ലിൻ  മീറ്റിംഗിൽ  പങ്കെടുത്ത  എല്ലാവർക്കും  സ്വാഗതവും പ്രസിഡന്റ്  ഡോളറ്റ്‌  സഖറിയാ എല്ലാവരോടുള്ള ആദരവും അറിയിച്ചു.  തുടർന്ന് അമേരിക്ക റീജിയൻ ട്രഷറാർ ഫിലിപ്പ് മാരേട്ട്  നന്ദിയും പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here