ന്യു യോര്‍ക്ക്: യോങ്കേഴ്സ് സെന്റ് തോമസ് മാര്‍ത്തോമാ ഇടവകാംഗവും മുന്‍ ട്രസ്റ്റിയുമായിരുന്ന രാജു പി വര്‍ഗീസ് (71) അന്തരിച്ചു. ആനിക്കാട് കരുമ്പിനാമണ്ണില്‍ പി.വി. വര്‍ഗീസിന്റെയും അന്നമ്മയുടെയും പുത്രനാണ്. 1977-ല്‍ അമേരിക്കയിലെത്തി. സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയുടെ സ്ഥാപക അംഗം. യുവജനസഖ്യം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള ആദ്യ പ്രതിനിധിയായിരുന്നു. വര്‍ഷങ്ങളോളം സഭയുടെ ട്രസ്റ്റിയായും മറ്റു തസ്തികകളിലും സേവനമനുഷ്ഠിച്ചു. ആത്മയായ സുശ്രുഷകന്‍ എന്ന നിലയിലും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു.

ഭാര്യ ശോശാമ്മ വര്‍ഗീസ് (ചിന്നമ്മ-വെട്ടേലില്‍ വീട്) മക്കള്‍: സൂസന്‍ ഫിലിപ്പ് , സുനില്‍ വര്‍ഗീസ്. മരുമക്കള്‍: ജീന, ഡോണി ഫിലിപ്പ്. കൊച്ചുമക്കള്‍: സുപ്രിയ – സൂരജ്, സുഹാന, ലൈല, അലീഷ, ഐലീന്‍.

സഹോദരര്‍: ചെറിയാന്‍ വര്‍ഗീസ് (ജോയി), അക്കാമ്മ ജേക്കബ് (ലില്ലിക്കുട്ടി), മേരിക്കുട്ടി മാത്യു (ലാലു), ബിജു വര്‍ഗീസ്.

പൊതുദര്‍ശനം: ജനുവരി 27 വെള്ളിയാഴ്ച 4 മുതല്‍ 9 വരെ: സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി 34 മോറിസ് സെന്റ്, യോങ്കേഴ്സ്, സംസ്‌കാര ശുശ്രുഷ: ജനുവരി 28 ശനിയാഴ്ച രാവിലെ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here