പി പി ചെറിയാന്‍

ഡാലസ്: ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനം ഡാലസില്‍ ആഘോഷിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ അഭിമുഖ്യത്തിലായിരുന്നു പരിപാടി. ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ, ടെക്‌സസ് സ്റ്റേറ്റ് പ്രതിനിധി, ഗാര്‍ലന്‍ഡ് സിറ്റി മേയര്‍, ഇര്‍വിങ് സിറ്റി മേയര്‍ എന്നിവര്‍ പങ്കെടുത്തു.

എണ്ണൂറോളം കലാകാരന്‍മാരും കലാകാരികളും ചേര്‍ന്നൊരുക്കിയ 65 ഇനം പരിപാടികളും അരങ്ങേറി. നോര്‍ത്ത് ടെക്‌സസിലെ വിവിധ സിറ്റികളില്‍ നിന്നായി ആയിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തതായി സെക്രട്ടറി ജസ്റ്റിന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here