ഇന്ത്യന്‍ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി രാജാ ചാരിയെ എയര്‍ ഫോഴ്‌സ് ബ്രിഗേഡിയര്‍ ജനറല്‍ ആയി പ്രൊമോട്ട് ചെയ്യാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ശുപാര്‍ശ ചെയ്തു. ചന്ദ്രനിലേക്കു വീണ്ടും പോകുന്ന യുഎസ് ആര്‍ടെമിസ് ദൗത്യത്തിലെ അംഗമാണ് ചാരി. ബൈഡന്റെ നിര്‍ദേശം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്. യുഎസ് വ്യോമസേനയും കരസേനയും ബ്രിഗേഡിയര്‍മാരെ ഒറ്റ നക്ഷത്ര ജനറല്‍മാരായാണ് കാണുന്നത്.

2021ല്‍ രാജാ ചാരി നാസ ക്രൂവിനെ നയിച്ച് അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലേക്കു പറന്നിരുന്നു. അദ്ദേഹം 177 ദിവസം ഐ എസ് എസില്‍ ചെലവഴിക്കയും ബഹിരാകാശത്തു നടക്കുകയും ചെയ്തു. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാസ്റ്റേഴ്‌സ് എടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here