ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ തമ്മിലുണ്ടയ സംഘര്‍ഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നത്. ഇ-റിക്ഷയില്‍ ഇരിക്കുന്നതിനെ ചൊല്ലി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഭക്തര്‍ പരസ്പരം അടിയുണ്ടാക്കുന്നതും മറ്റ് സന്ദര്‍ശകര്‍ പരിഭ്രാന്തരായി നില്‍ക്കുന്നതും,സംഘര്‍ഷം തടയാന്‍ ആളുകള്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

 

‘ഭക്തര്‍ തമ്മിലുളള വഴക്കിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഈ വിഷയത്തില്‍ അന്വേഷണം നടന്നുവരികയാണ്. എന്നാല്‍ ക്ഷേത്ര അധികൃതര്‍ ആരും തന്നെ ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടില്ല’ എന്നാണ് മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പറയുന്നത്. ക്ഷേപ്രരിസരത്ത് കനത്ത പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here