രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിന് സര്‍ക്കാരില്‍ ഒരു പ്രാതിനിധ്യവും നല്‍കുന്നില്ല. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് ഭരണകക്ഷിയില്‍ ഒരു എംപി പോലും മുസ്ലീം സമുദായത്തുനിന്ന് ഇല്ലാതെ വരുന്നത്

ബനിഹാള്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള. യാത്ര ജമ്മു കശ്മീരിലെ ബനിഹാളില്‍ എത്തിയപ്പോഴാണ് ഒമര്‍ അബ്ദുള്ള പങ്കു ചേര്‍ന്നത്. അദ്ദേഹത്തിന്റെ പ്രതിഛായ വര്‍ധിപ്പിക്കാനല്ല, രാജ്യത്തെ അന്തരീക്ഷം മാറ്റുകയാണ് രാഹുലിന്റെ യാത്രയുടെ ലക്ഷ്യമെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ കോണ്‍ഗ്രസ് നിലപാട് തന്റെ വിഷയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതെങ്കിലും വ്യക്തിയുടെ പ്രതിഛായയ്ക്കു വേണ്ടിയല്ല, രാജ്യത്തിന്റെ പ്രതിഛായയെ കരുതിയാണ് യാത്രയില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലല്ല രാഹുല്‍ യാത്ര തുടങ്ങിയത്. രാജ്യത്തെ ന്യുനപക്ഷങ്ങളെ ലക്ഷ്യമിടുന്നതും വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിലുമുള്ള ആശങ്കയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

അറബ് രാജ്യങ്ങളുമായി ബന്ധമുണ്ടാക്കാന്‍ താല്‍പര്യമുള്ള സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിന് സര്‍ക്കാരില്‍ ഒരു പ്രാതിനിധ്യവും നല്‍കുന്നില്ല. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് ഭരണകക്ഷിയില്‍ ഒരു എംപി പോലും മുസ്ലീം സമുദായത്തുനിന്ന് ഇല്ലാതെ വരുന്നത്. -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here