നിക്സൻ ജോർജ്ജ്‌ കുവൈറ്റ്

കുവൈറ്റ് സി​റ്റി: ദേ​ശീ​യ-​വി​മോ​ച​ന ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒരുങ്ങി കുവൈറ്റ് . കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ആദ്യമായാണ് വിപുലമായ രീതിയില്‍ ദേശീയ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. കുവൈറ്റ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്താ​ക​മാ​നം വി​വി​ധ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ​രും​ദി​ന​ങ്ങ​ൾ സാ​ക്ഷി​യാ​കും.ആഘോഷത്തിന്‍റെ ഭാഗമായി ഫ്ലാഗ് ആൻഡ് ഡെക്കറേഷൻ കൺട്രോൾ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ബയാൻ പാലസ്, ഔദ്യോഗിക കെട്ടിടങ്ങള്‍, എയർപോർട്ട്, പ്രധാന റോഡുകള്‍ തുടങ്ങിയവ അ​ല​ങ്ക​രി​ക്കും .

ഫെബ്രുവരി ഒന്നിന് കുവൈറ്റ് സിറ്റിയിലെ ഫ്ലാഗ് സ്ക്വയറിൽ പതാക ഉയർത്തിയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.ഒ​രു​മാ​സ​മാ​യി ന​ട​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ രാ​ജ്യ​ത്തെ ടൂ​റി​സം, ഷോ​പ്പി​ങ് മേ​ഖ​ല​ക്ക് ഉ​ണ​ർ​വേ​കു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളു​ണ്ടാ​വും. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ശ്ര​ദ്ധേ​യ​മാ​യ വ്യാ​പാ​രോ​ത്സ​വ​മാ​യ ‘ഹ​ലാ ഫെ​ബ്രു​വ​രി’ ഫെ​സ്​​റ്റി​വ​ലി​നും രാ​ജ്യം സാ​ക്ഷി​യാ​കും.ആ​ഘോ​ഷ​ഭാ​ഗ​മാ​യി രാ​ജ്യ​​ത്തി​​ന്റെ തെ​രു​വു​ക​ൾ ദേ​ശീ​യ പ​താ​ക​യും തോ​ര​ണ​ങ്ങ​ളും വ​ർ​ണ​വെ​ളി​ച്ച​ങ്ങ​ളും​കൊ​ണ്ട് വൈ​കാ​തെ മ​നോ​ഹ​ര​മാ​കും

LEAVE A REPLY

Please enter your comment!
Please enter your name here