ന്യൂയോർക്ക്: യു.എസിലെ ആർകാൻസാസിൽ കാണാതായ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിയെ ഇനിയും കണ്ടെത്താനായില്ല. കോൺവേ സ്വദേശിയായ തൻവി മരുപ്പള്ളി എന്ന പതിനാലുകാരിയ്ക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ജനുവരി 17ന് ബസിൽ സ്‌കൂളിലേക്ക് പോയ കുട്ടിയെ പിന്നീട് ആരും കണ്ടിട്ടില്ല. ടെക് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പിതാവിന് ജോലി നഷ്ടമാകുമെന്നും ഇത് ഇന്ത്യയിലേക്ക് മടങ്ങാൻ കാരണമാകുമെന്ന ഭയത്തിൽ കുട്ടി വീട് വിട്ടതായിരിക്കാമെന്ന് കരുതുന്നു. കുട്ടിയുടെ വിവരം നൽകുന്നവർക്ക് 5,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.

 

വർഷങ്ങളായി യു.എസിൽ താമസിക്കുന്ന കുട്ടിയുടെ കുടുംബത്തിന് ഇതുവരെ പൗരത്വം ലഭിച്ചിട്ടില്ല. കുട്ടിയുടെ അമ്മ ശ്രീദേവി ജോലി നഷ്ടമായതോടെ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഒരു വർഷം കൊണ്ട് ആശ്രിത വിസയിലാണ് ഇവർ തിരിച്ചെത്തിയത്. അമേരിക്കയിൽ ടെക് മേഖലയിൽ വ്യാപക കൂട്ടപ്പിരിച്ചുവിടൽ തുടരുന്ന സാഹചര്യത്തിൽ കുട്ടിയുടെ പിതാവ് പവൻ റോയി മരുപ്പള്ളിക്കും ജോലി നഷ്ടമാകാൻ സാദ്ധ്യതയുണ്ട്. ജോലി പോയാൽ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന് പവൻ പറഞ്ഞത് മുതൽ കുട്ടി അസ്വസ്ഥയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here