അമ്പഴയ്ക്കട്ട് ശങ്കരൻ
ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) – യുടെ 2023-ലെ പ്രഥമ പരിപാടിയിൽ സുപ്രസിദ്ധ നോവലിസ്റ്റും എഴുത്തുകാരുമായ വി ജെ ജെയിംസും അമൽ പിരപ്പൻകോടും അതിഥികളായി പങ്കെടുക്കും. “എഴുത്തിലെ കാലവും ഭാവനയും” എന്ന വിഷയത്തെ അധികരിച്ച് അതിഥികളും അമേരിക്കയിലെ പ്രമുഖ എഴുത്തുകാരും ലാന മെമ്പർമ്മാരും സൗഹൃദ ചർച്ചയിൽ സജീവമായി പങ്കെടുക്കും. ഫെബ്രുവരി 25, രാവിലെ 9.30-ന് (ഇന്ത്യൻ സമയം രത്രി 9.00) സൂം (Zoom) മീറ്റിങ്ങിലൂടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
Join Zoom Meeting: https://us02web.zoom.us/j/84997021141
Meeting ID: 849 9702 1141
ലാന പതിമുന്നാമത് ദ്വൈവാർഷിക ദേശീയ സമ്മേളനം സംഗിതനഗരിയായ നാഷ്‌വില്ലിൽ നടക്കും.
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) – യുടെ പതിമൂന്നാം ദ്വൈവാർഷിക ദേശീയ സമ്മേളനം ഈ വർഷം ഒക്ടോബർ 20-22 തിയതികളിൽ സംഗിതനഗരിയായ നാഷ്‌വില്ലിൽ നടക്കും. സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് നാഷ്‌വിൽ സാഹിതിയാണ്. നാഷ്‌വിൽ സാഹിതിത്യവേദി (സാഹിതി) സാഹിത്യ തൽപ്പരരുടെ ഒരു വേദിയാണ്. ലാന ദേശീയ സമ്മേളനത്തിൽ കേരളത്തിൽനിന്നും അമേരിക്കയിൽനിന്നും കാനഡയിൽനിന്നുമുള്ള പ്രമുഖസാഹിത്യകാരന്മാർ പങ്കെടുക്കും. കൂടാതെ സമ്മേളന പ്രതിനിധികൾക്ക് സജീവമായി പങ്കെടുക്കാൻ കഴിയുന്നവിധം കവിത, കഥ, നോവൽ, സിനിമ തുടങ്ങിയ വിവിധ മേഖലകളെ അധികരിച്ചുകൊണ്ടുള്ള പ്രത്യേകം സെഷനുകൾ ഉണ്ടായിരിക്കും
ലാനയെക്കുറിച്ച്
കേരളത്തിൽ നിന്ന് യു എസ് എ. യിലേയ്ക്കും കാനഡയിലേയ്ക്കും കുടിയേറിപ്പാർത്ത, മലയാള ഭാഷാസ്നേഹികളുടെ ദേശീയ സാഹിത്യ സംഘടനയാണ് ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക ( ലാന). സംഘടനയുടെ ദർശനം ഭാഷയെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, അംഗങ്ങളെ മലയാള സാഹിത്യത്തിന്റെ മുഖ്യധാരയുമായി ബന്ധിപ്പിച്ച്, സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ സജീവമാക്കുക എന്നതാണ്. ലാന കൂട്ടായ്മയുടെ ദൗത്യം അംഗങ്ങൾക്കും അഭ്യുദയാകാംക്ഷികൾക്കും സാഹിത്യ തല്പരർക്കും ഒത്തുചേരാനും, സൃഷ്ടികളും ആശയങ്ങളും പങ്കുവെക്കാനും വളരുവാനുമുള്ള വിവിധ സംവിധാനങ്ങളും വേദികളും ഒരുക്കുക എന്നുള്ളതാണ്.
സമ്മേളനത്തിന്റെ വിശദവിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
സമ്മേളന നഗരി:
Residence Inn by Marriott
5004 Crossing Circle
Mt. Juliet, Tennessee 37122
Phone:615-622-8001.
തിയ്യതിയും സമയവും:
2023 ഓക്ടോബർ 20 വെള്ളിയാഴ്ച്ച 3 മണി മുതൽ ഒക്ടോബർ 22 ഞായറാഴ്ച്ച ഉച്ചവരെ
സമ്മേളനത്തിൽ പ്രതിനിധിയായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്കും മറ്റു വിശദവിവരങ്ങളും താഴെ കൊടുക്കുന്നു.
മൂന്ന് ദിവസത്തെ ഭക്ഷണമടക്കമുള്ള രജിസ്റ്ററേഷൻ ഫീസ്
ഒരാൾ മാത്രം: $125.00
കുടുംബം: $150.00
രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി: 2023 സെപ്റ്റംബർ 24 ഞായറാഴ്ച്ച
രജിസ്റ്ററേഷൻ ലിങ്ക്:
രജിസ്റ്ററേഷൻ ഫീസ് Zelle വഴിയോ ചെക്ക് മുഖേനെയോ തഴെ കാണുന്ന വിധത്തിൽ അടക്കാവുന്നതാണ്.
Zelle: lanalit97@gmail.com (preferred method of payment)
ചെക്ക് അയക്കേണ്ട വിലാസം: LANA President, 2135 Schumacher Dr., Naperville, IL 60540.
Check Payable to “LANA”
നിങ്ങളുടെ ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിനുള്ള ലിങ്കും വിശദവിവരങ്ങളും താഴെ ചേർക്കുന്നു.
മുറി വാടക: $124 + applicable taxes & fees
https://www.marriott.com/event-reservations/reservation-link.mi?id=1675460822396&key=GRP&app=resvlink
Sahithi Facebook: https://www.facebook.com/sahithi.nashville.9
LANA website: www.lanalit.org
LANA Facebook: https://www.facebook.com/profile.php?id=100055501411802

