അതി ശക്തമായ ശീത കൊടുംകാറ്റടിച്ചു കലിഫോണിയയില്‍ ലക്ഷത്തിലേറെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇരുട്ടില്‍. യുഎസിന്റെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തു 116,000 ഉപയോക്താക്കള്‍ക്കു വൈദ്യുതി നഷ്ടമായെന്നു വെള്ളിയാഴ്ച പവര്‍ഔട്ടജ് യുഎസ് അറിയിച്ചു. മഴയും മഞ്ഞുവീഴ്ചയുമായി വ്യാഴാഴ്ച്ച ആരംഭിച്ച ശൈത്യ കൊടുംകാറ്റ് തുടരുമ്പോള്‍ മഞ്ഞു കുമിഞ്ഞുകൂടുകയാണ്. കഠിനമായ തണുപ്പുള്ള കാറ്റടിക്കുന്നു. മൂന്നു മില്യണ്‍ കലിഫോണിയക്കാരെ അതിശൈത്യം ബാധിക്കും.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത് ഈ ശൈത്യം വാരാന്ത്യം വരെ നീളും എന്നാണ്. റോഡുകളില്‍ മഞ്ഞു വീഴ്ച മൂലം വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയുന്നില്ല. ആയിരത്തിലേറെ ഫ്‌ലൈറ്റുകള്‍ റദ്ദാക്കി. വെന്‍ച്ചുറ, ലോസ് ആഞ്ചലസ് കൗണ്ടികളിലെ മലമ്പ്രദേശത്തു 1989 നു ശേഷം ഏറ്റവും കനത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. സിയറ നെവാഡ മലനിരകളിലും അതേ പോലെയുള്ള മഞ്ഞുപാതം ഉണ്ടാവും. മിഷിഗണില്‍ 720,000 ഉപയോക്താക്കള്‍ക്കാണ് വെള്ളിയാഴ്ച രാവിലെ വൈദ്യുതി നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here