മസാല കോഫി ടീമിന് അമേരിക്കന്‍ പെര്‍ഫോര്‍മന്‍സ് വിസ കിട്ടി. ഈസ്റ്റര്‍ കഴിഞ്ഞു നവംബര്‍ വരെ നീളുന്ന അമേരിക്കയിലെ മലയാളികളുടെ ഉത്സവ കാലത്തിനു തുടക്കമായി ഈ വര്‍ഷം ആദ്യം പി 3 വിസ കിട്ടുന്ന ടീം ആണ് മസാല കോഫി. മഹാമാരിക്കു ശേഷം ഫ്രീഡിയ നേരിട്ട് നടത്തുന്ന ആദ്യ സ്റ്റേജ് ഷോ പരിപാടിയാണ്
മസാല കോഫീയുടെ മ്യൂസിക് ഷോ.
ദീര്‍ഘമായൊരു ഇടവേളക്കുശേഷം മനുഷ്യര്‍ കലാസാഹിത്യസൃഷ്ടികള്‍ ആസ്വദിക്കാനും ആനന്ദത്തിന്റെ പുതിയ തീരങ്ങള്‍ തേടാനുമായി ഒത്തുചേരാന്‍ അവസരം ഒരുക്കിയാണ് മസാല കോഫിയുടെ വരവ്. 2023 ഏപ്രില്‍ പകുതി മുതല്‍ ജൂണ്‍ ആദ്യ വാരം വരെ അമേരിക്കയില്‍ മസാല കോഫി നുകരാം. അമേരിക്കയിലെ കേരളീയര്‍ക്ക് ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മകള്‍ സമ്മാനിക്കുന്ന കലാസ്വദനത്തിന്റെ പുതിയ കുടിച്ചേരലുകള്‍ വരുന്നു.
അമ്മ മലയാളത്തിന്റെ മാധുര്യം നുണയുവാന്‍,സംഗീതത്തിന്റെ മാസ്മരിക ലോകത്തലിയുവാന്‍, ഫ്രീഡിയ ഒരുക്കുന്ന കലാവിരുന്ന് ‘മസാല കോഫീ 2023’. ആദ്യമായാണ് മസാല കോഫീ എന്ന സാംസ്‌കാരിക പരിപാടി അമേരിക്കയിലെത്തന്നത് ഫ്രീഡിയയാണ് മസാല കോഫി അമേരിക്കയില്‍ എത്തിക്കുന്നത്
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയന്‍ ചിക്കാഗോ 630 640 5007

